കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയുടെ ബന്ധു പ്ലീഡര്‍- വിവാദം കൊഴുക്കുന്നു

  • By Lakshmi
Google Oneindia Malayalam News

KM Mani
തിരുവനന്തപുരം: മന്ത്രി കെ.എം മാണിയുടെ ബന്ധുവും റിസോര്‍ട്ട് ഉടമയുമായ അഭിഭാഷകനെ മൂന്നാര്‍ ട്രൈബ്യൂണലില്‍ സര്‍ക്കാര്‍ പ്ലീഡറായി നിയമിച്ചത് വിവാദമാകുന്നു.

കേരള കോണ്‍ഗ്രസ് നേതാവും ദേവികുളം കോടതിയില്‍ അഭിഭാഷകനുമായ എം.എം. മാത്യുവിനെയാണ് പ്‌ളീഡറായി നിയമിച്ചത് കയ്യേറ്റക്കേസുകള്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിമയനമെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

കോഴിക്കു കുറക്കനെ കാവല്‍ നിര്‍ത്തുന്നതിന് സമമാണ് ഈ നടപടിയെന്നാണ് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഇതിനെ വിശേഷിപ്പിച്ചത്. നിയമനത്തിനെതിരെ കോണ്‍ഗ്രസിന്റെ ഇടുക്കി ജില്ലാ നേതൃത്വവും രംഗത്തെത്തിയതോടെ വിവാദം കൊഴുത്തിരിക്കുകയാണ്.

ഇത്തരത്തിലൊരു നിയമനം ഇതേവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അങ്ങനെയൊന്നുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. മാത്യുവിന്റെ നിയമനത്തിലുള്ള പ്രതിഷേധം മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കുമെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് റോയി കെ. പൌലോസ് അറിയിച്ചു.

മൂന്നാര്‍ ട്രൈബ്യൂണലില്‍ ഗവണ്‍മെന്റ് പ്‌ളീഡറടക്കം ആവശ്യമുള്ള ജീവനക്കാരെ നിയോഗിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഇടുക്കിയിലെത്തിയ റവന്യൂമന്ത്രിയെ ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ധൃതിപിടിച്ചാണ് മന്ത്രി കെ.എം. മാണിയുടെ ബന്ധുവായ എം.എം മാത്യുവിനെ ഗവണ്‍മെന്റ് പ്‌ളീഡറായി നിയമിച്ചത്.

English summary
Appointment of KM Mani's relative MM Mathew as Govt Pleader of Munnar Tribunal is getting controversial.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X