കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാണ്ടി നീറോ ചക്രവര്‍ത്തിയെപ്പോലെ: വെള്ളാപ്പള്ളി

  • By Lakshmi
Google Oneindia Malayalam News

Vellaplly Nateshan
ഇടുക്കി: മുല്ലപ്പെരിയാറില്‍ ജനങ്ങള്‍ ജീവനുവേണ്ടി പോരാട്ടം നടത്തുമ്പോള്‍ അവിടേയ്ക്ക് തിരിഞ്ഞുനോക്കാന്‍ പോലും തയ്യാറാകാത്ത മുഖ്യമന്ത്രി റോമാനഗരം കത്തുമ്പോള്‍ വീണവായിച്ച നീറോ ചക്രവര്‍ത്തിയെപ്പോലെയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ജാതി-മത-വര്‍ഗ-വര്‍ണവ്യത്യാസമില്ലാതെ ജനങ്ങള്‍ ഒരേ വികാരത്തോടെ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ ഭരണാധികാരികള്‍ മുഖം തിരിച്ചു നില്‍ക്കുന്നതില്‍ ദുഖമുണ്ട്. ഇവിടെനിന്നു ജയിച്ചു കേന്ദ്രമന്ത്രിമാരായവര്‍ പലതവണ കേരളത്തിലെത്തി ഊരുചുറ്റിയിട്ടും ഇവിടേക്ക് വന്നില്ല. സ്വന്തം തട്ടകം മാത്രം നോക്കാതെ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ഇവര്‍ തയാറാവണം- വെള്ളാപ്പള്ളി പറഞ്ഞു.

മുന്‍മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ മാത്രമാണ് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സജീവമായ ഇടപെടലുകള്‍ നടത്തിയതെന്നും എസ്എംഎസ് വിവാദമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടാനാണ് പിജെ ജോസഫ് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ വൈകാരികമായ പ്രസ്താവനകള്‍ നടത്തുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പറയുന്നതല്ലാതെ രാജിവച്ചു കാണിക്കാന്‍ ജോസഫ് തയാറാവണമെന്നും ഇതേ പാര്‍ട്ടിയുടെ ചെയര്‍മാനായ കെ.എം. മാണി പ്രശ്‌നത്തെ സമചിത്തതയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉറക്കം നടിച്ചിരിക്കുന്ന പ്രധാനമന്ത്രി ഉണര്‍ന്ന് പ്രശ്‌നത്തിലിടപെടണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുല്ലപ്പെരിയാര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചപ്പാത്തിലെ സമരപന്തലിലേക്ക് എസ്എന്‍ഡിപി യോഗം നടത്തിയ മാര്‍ച്ചിനു ശേഷം നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.

English summary
SNDP Yogam General Secretary Vellapally Nadeshan alleged that CM Oommen Chandy is acting like King Nero on Mullaperiyar Dam issue,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X