കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്രമണം: പ്രമോദ് മുത്തലിക്ക് അറസ്റ്റില്‍

  • By Lakshmi
Google Oneindia Malayalam News

Pramod Muthalik
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സര്‍വ്വകലാശാല ഉദ്യോഗസ്ഥനെതിരെ ശ്രീരാം സേനയുടെ ആക്രമണം. സര്‍വ്വകലാശാലയിലെ വിദൂരവിദ്യാഭ്യാസ വിഭാഗം മേധാവി ഡോക്ടര്‍ ബിആര്‍ നിരഞ്ജനെയാണ് ശ്രീരാംസേന പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

സംഭവത്തില്‍ അള്‍സൂര്‍ ഗേറ്റ് പൊലീസ് ശ്രീരാം സേന നേതാവ് പ്രമോദ് മുത്തലിക്കിനെയും അഞ്ച് പ്രവര്‍ത്തകരെയും അറസ്റ്റുചെയ്തു.

ഇതിന് മുമ്പ് സദാരാചരപൊലീസ് ചമഞ്ഞ് മംഗലാപുരത്തും ബാഗ്ലൂരിലും ആക്രമണം നടത്തി ശ്രീരാംസേന വിവാദത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വ്വകലാശാല ഉദ്യോഗസ്ഥനെ ആക്രമിച്ചിരിക്കുന്നത്.

മുത്തലിക്കിനെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്തിയ പരീക്ഷകളില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിദൂരവിദ്യാഭ്യാസ വിഭാഗം ഇവയെല്ലാം റദ്ദാക്കിയിരുന്നു. ധാവന്‍ഗരേ, കൊപ്പല്‍, ചിത്രദുര്‍ഗ തുടങ്ങിയ ജില്ലകളില്‍ നടന്ന പരീക്ഷകളിലാണ് വ്യാപമായി ക്രമക്കേട് നടന്നതായി കണ്ടെത്തിയത്.

പരീക്ഷകള്‍ റദ്ദാക്കിയ സര്‍വ്വകലാശാല നടപടിയില്‍ പ്രകോപിതരായാണ് മുത്തലിക്കും കൂട്ടരും വിദൂരവിദ്യാഭ്യാസ വിഭാഗം തലവനെ ആക്രമിച്ചത്. ഡിസംബര്‍ 26ന് തന്നെ പകരം പരീക്ഷകള്‍ നടത്തണമെന്ന് മുത്തലിക്കും കൂട്ടരും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ മേധാവി ഉറപ്പ് നല്‍കിയിട്ടും ഇവര്‍ മര്‍ദ്ദനം നടത്തുകയായിരുന്നുവെന്നാണ് ആരോപണം.

സംഭവത്തെത്തുടര്‍ന്ന് സര്‍വ്വകലാശാല രജിസ്ട്രാര്‍ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് മുത്തലിക്കിനെയും കൂട്ടരെയും അറസ്റ്റുചെയ്യുകയും ചെയ്തു.

English summary
The notorious Sriram Sene is at it again. After unleashing moral policing on youth in Bangalore and Mangalore, they showed their aggressiveness once again when they allegedly assaulted Bangalore University Distance Education Department Director Dr B R Niranjan,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X