കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീകോവിലില്‍ പലവട്ടം കയറി: രാഹുല്‍ ഈശ്വര്‍

  • By Lakshmi
Google Oneindia Malayalam News

Rahul Easwar
പത്തനംതിട്ട: താന്‍ ശബരിമല ശ്രീകോവിലില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡും തന്ത്രിയും തമ്മിലുണ്ടായ വിവാദം നിര്‍ഭാഗ്യകരമാണെന്ന് രാഹുല്‍ ഈശ്വര്‍.

തന്ത്രിയുടെ പരികര്‍മ്മിയെന്ന നിലിയല്‍ ഞാന്‍ മുമ്പും ശ്രീകോവിലില്‍ പ്രവേശിച്ചിട്ടുണ്ട്. പരികര്‍മ്മിയെ തീരുമാനിക്കാനുള്ള അവകാശം തന്ത്രിയുടേതാണ്.

ഇതിന് മുന്‍പ് ഇരുപതോളം തവണ ശബരിമല ശ്രീകോവിലില്‍ പ്രവേശിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ 2010 ലെ മകരവിളക്ക് ദിവസമാണ് കയറിയത്. അന്നൊന്നും ഒരു പ്രതിഷേധവും ഉയര്‍ന്നിരുന്നില്ല-രാഹുല്‍ പറയുന്നു.

ഈ തര്‍ക്കത്തെക്കുറിച്ചു നാളെ കൊല്ലത്തു ചേരുന്ന ഹിന്ദു പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുമെന്ന് രാഹുല്‍ അറിയിച്ചു.

താഴമണ്‍ മഠത്തിന്റെ പേരുപറഞ്ഞ് ശ്രീകോവിലില്‍ പ്രവേശിക്കാന്‍ തന്ത്രിയുടെ മകളുടെ മകന് അര്‍ഹതയില്ലെന്നും ദേവസ്വം മാനുവലിനെ മറികടന്ന് യാതൊരു വിട്ടുവീഴ്ചയ്ക്കും ബോര്‍ഡ് തയ്യാറല്ലെന്നുമാണ് ദേവസ്വം അധികൃതര്‍ പറയുന്നത്.

ഇതിനിടെ രാഹുല്‍ ഈശ്വറിന്റെ ശബരിമല ശ്രീകോവില്‍ പ്രവേശന വിവാദവുമായി ബന്ധപ്പെട്ട് താഴമണ്‍ തന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തമ്മിലുണ്ടായ തര്‍ക്കം അനാവശ്യമാണെന്ന് അഖിലകേരള തന്ത്രി സമാജം ദക്ഷിണ മേഖലാ ഘടകം അഭിപ്രായപ്പെട്ടു.

ബോധ്യമുള്ള ആരെയും സഹായിയായി കൂടെക്കൂട്ടാന്‍ തന്ത്രിക്ക് അധികാരമുണ്ട്. തന്ത്രിയായാലും പൂജ ചെയ്യുന്നതിനു ശ്രീകോവിലില്‍ ആളെ പ്രവേശിപ്പിക്കുംമുമ്പ് വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്- സമാജക്കാര്‍ പറയുന്നു.

താഴമണ്‍ തന്ത്രിയെയും ശബരിമല ക്ഷേത്രത്തെയും കൂടുതല്‍ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാതെ രാഹുല്‍ ഈശ്വര്‍ പിന്മാറണമെന്നും സമാജം അംഗങ്ങള്‍ പറഞ്ഞു.

English summary
Rahul Easwar said that the controversy related to Sabarimala is unfortunate and he also said the before this incident he entered the sanctum sanctorum of the temple several times,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X