കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിള്ളയെ വിളിച്ചവരെല്ലാം കുടുങ്ങും?

  • By Nisha Bose
Google Oneindia Malayalam News

Balakrishna Pillai,
തിരുവനന്തപുരം: തടവില്‍ കഴിയവേ ആര്‍ ബാലകൃഷ്ണപിള്ള അനധികൃതമായി ഫോണ്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് കേസില്‍ എല്ലാവര്‍ക്കുമെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് സൈബര്‍ സെല്ലിന് ഈ നിര്‍ദേശം നല്‍കിയത്.

തടവില്‍ കഴിഞ്ഞിരുന്ന സമയത്ത് പിള്ളയുമായി ഫോണില്‍ സംസാരിച്ചവരുടെയെല്ലാം പൂര്‍ണമേല്‍വിലാസങ്ങളോടുള്ള പട്ടിക നല്‍കാനും കോടതി ഉത്തരവിട്ടു. ശിക്ഷാകാലയളവില്‍ 216 പേരുമായി ബാലകൃഷ്ണപിള്ള ഫോണില്‍ ബന്ധപ്പെട്ടതായാണ് രേഖകള്‍.

വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാറിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട പ്രതികരണം അറിയിക്കാന്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ലേഖകനുമായി പിളള ഫോണില്‍ സംസാരിച്ചതാണ് വിവാദത്തിന് വഴിയൊരുക്കിയത്.

തടവു ശിക്ഷ അനുഭവിക്കുന്നയാള്‍് ഫോണ്‍ ഉപയോഗിച്ചതിനെ കുറിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന്് നടത്തിയ അന്വേഷണത്തിലാണ് തടവിലായിരിക്കുമ്പോള്‍ പിള്ള ഒട്ടേറെ പേരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് കണ്ടെത്തിയത്.

English summary
Thiruvanathapuram CGM court has ordered an inquiry into jailed Kerala Congress (B) leader R. Balakrishna Pillai’s telephonic conversation with the media from a hospital in Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X