കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വേയ്ക്ക് പുതിയമുഖം നല്‍കാന്‍ പിട്രോഡ

  • By Nisha Bose
Google Oneindia Malayalam News

ദില്ലി: റെയില്‍വേയില്‍ ആധുനികവല്‍ക്കരണത്തിന് പ്രാധാന്യം നല്‍കുമെന്ന് തന്നെ കന്നി ബജറ്റവതരണ വേളയില്‍ റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി പ്രഖ്യാപിച്ചു. ഇതിനായി പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സാം പിട്രോഡ അധ്യക്ഷനായ കമ്മറ്റി രൂപീകരിക്കും.

(റയില്‍വേ ബജറ്റ് ഒറ്റ നോട്ടത്തില്‍)

റയില്‍വേയില്‍ ആധുനികവതികരണം നടപ്പിലാക്കുന്നതിലൂടെ ഐവിആര്‍സിഎല്‍, എന്‍സിസി, എറാ ഇന്‍ഫ്രാസ്ട്രക്ചര്‍, കാളിന്ദി റെയില്‍ തുടങ്ങിയ കമ്പനികള്‍ക്ക് മെച്ചമുണ്ടാവുമെന്നും വിലയിരുത്തപ്പെടുന്നു.

റെയില്‍വേ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ രൂപീകരിക്കുമെന്നും റെയില്‍വേ മന്ത്രി പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ലെവല്‍ ക്രോസിംഗുകള്‍ പൂര്‍ണമായി ഇല്ലാതാക്കും. പിന്നാക്ക മേഖലയില്‍ റെയില്‍വേയുടെ സേവനം എത്തിക്കുമെന്നും ബജറ്റില്‍ പറയുന്നു.

പന്ത്രണ്ടാം പദ്ധതിയില്‍ റെയില്‍വേയില്‍ 3.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും . പന്ത്രണ്ടാം പദ്ധതിയില്‍ റെയില്‍വേയ്ക്കായി 2.5 ലക്ഷം കോടി രൂപ അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

English summary
The railway minister said focus would also be on modernisation of railways and the Prime Minister's advisor Sam Pitroda would head the railway modernization commiittee.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X