കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയരാജന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് മാറ്റി

  • By Ajith Babu
Google Oneindia Malayalam News

High Court
കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ടി.വി.രാജേഷ് എം.എല്‍.എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതും തിങ്കളാഴ്ചത്തേക്ക് മാറ്റി വച്ചു.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ സി.കെ.ശ്രീധരന്റെ ആവശ്യപ്രകാരമാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 14 ദിവസത്തേയ്ക്കാണ് ജയരാജനെ കണ്ണൂര്‍ മജിസ്ട്രറ്റേറ്റ് കോടതി നേരത്തേ റിമാന്റ് ചെയ്തിരുന്നത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ ജസ്റ്റീസ് ബാലകൃഷ്ണന്‍ പരിഗണിക്കേണ്ടതായിരുന്നു ഇവ. ജാമ്യഹര്‍ജികള്‍ മാറ്റിയ കാര്യം ഇരുവരുടെയും അഭിഭാഷകരെയും അറിയിച്ചിട്ടുണ്ട്.

ഷുക്കൂര്‍ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ജയരാജന്റെ ജാമ്യാപേക്ഷ കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതു രണ്ടാം തവണയാണ് ജയരാജന്റെ ജാമ്യാപേക്ഷ നീട്ടിവയ്ക്കുന്നത്. ജയരാജന്‍ അറസ്റ്റിലായതോടെയാണ് ടി.വി. രാജേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

ജാമ്യഹര്‍ജി മാറ്റിയതോടെ രാജേഷിനെതിരായ നടപടിക്ക് അന്വേഷണ സംഘത്തിന് ഇനിയും കാത്തിരിക്കേണ്ട സ്ഥിതിയാണ്. മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് പോലീസ് എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു.

English summary
The Kerala High Court has postponed the consideration of CPM district secretary P Jayarajan’s bail plea to Monday as requested by the special prosecutor C K Sreedharan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X