കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടരാജനെ നിയമിച്ചതില്‍ ചാണ്ടിയ്ക്കും പങ്ക് വിഎസ്

  • By Ajith Babu
Google Oneindia Malayalam News

VS Achuthanandan
തിരുവനന്തപുരം: കാസര്‍കോട് ഭൂമിദാനക്കേസില്‍ തന്നെ ഒഴിവാക്കാന്‍ വിവരാവകാശ കമീഷണര്‍ നടരാജന്‍ ഇടപെട്ടതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. കേസിനെ കുഴപ്പിക്കാന്‍ ഭരണക്കാരായ ചില ഗൂഢശക്തികളുടെ നീക്കങ്ങളാണ് ഇതിനു പിന്നിലുള്ളതെന്നും വിഎസ് ആരോപിച്ചു.

തന്നെ സഹായിക്കാനെന്ന പേരില്‍ നടന്നിരിക്കുന്ന ഗൂഢാലോചനയെപ്പറ്റി അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കണം. യുഡിഎഫ് ഭരണകാലത്ത് അഴിമതി നടത്തിയവര്‍ക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ തനിക്കെതിരെ കള്ളക്കേസെടുപ്പിക്കുകയാണ് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും. ഇതുപോലൊരു കേസ് നടത്തുന്നതിന് തനിക്ക് ആശ്രിതരുടെ ആവശ്യമില്ല.

തന്നെ സഹായിക്കാനെന്ന പേരില്‍ ആരോ ചെയ്തകാര്യങ്ങളില്‍ ഗൂഢാലോചനയുണ്ടോയെന്ന് കോടതിയും വിജിലന്‍സും സര്‍ക്കാരും പരിശോധിക്കണം. നടരാജനെ മാറ്റണമോയെന്ന ചോദ്യത്തിനു ഇത്തരത്തിലുള്ളവര്‍ക്കെതിരെ നിയമപരമായ നടപടി എടുക്കണമെന്നും വി. എസ് പറഞ്ഞു. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അര്‍ഹിക്കുന്ന ശിക്ഷ വാങ്ങണം.

കേസ് വളച്ചൊടിക്കാന്‍ കഴിയില്ലേയെന്നു നോക്കുകയാണു ഭരണപക്ഷത്തുള്ള ചിലര്‍. ഭൂമിദാനകേസ് ഈ മാസം 16ന് കോടതിയില്‍ വരുന്നുണ്ട്. ഈ കേസിനെ കുഴപ്പത്തിലാക്കാന്‍ ചില ഗൂഢശക്തികള്‍ നടത്തിയ ശ്രമമാണിത്. പ്രഗത്ഭരായ അഭിഭാഷകരാണ് തനിക്കുവേണ്ടി കേസ് വാദിക്കുന്നത്. അവര്‍ ആത്മാര്‍ഥതയോടെ അത് ചെയ്യുന്നുണ്ട്. നടരാജനെ വിവരാവകാശ കമീഷണറായി നിയമിച്ചത് താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. കമീഷനില്‍ അംഗങ്ങളെ നിയമിക്കുന്നതിന് പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടായിരുന്നു.

ഭരണപ്രതിപക്ഷകക്ഷികള്‍ അംഗീകരിച്ചു മാത്രമേ വിവരാവകാശ കമീഷനെ നിയമിക്കാനാകൂ. ഭരണപ്രതിപക്ഷ അംഗങ്ങള്‍ വോട്ടിട്ടാണ് മൂന്നു കമ്മിഷന്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.

2001-06 കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന വി.എസിന്റെ വീട്ടില്‍ നടരാജന്‍ പലതവണ കയറിയിറങ്ങിയെന്ന കെ.എം ഷാജഹാന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വി.എസിന്റെ പ്രതികരണം ഇങ്ങനെ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ െ്രെപവറ്റ് സെക്രട്ടറിയായിരുന്ന ഷാജഹാന്‍ എല്ലാ സ്ഥലത്തും കയറിപറ്റി. അതാതു കാലത്ത് അധികാരത്തില്‍ വരുന്നവരുടെ ആശ്രിതനായ ഷാജഹാന്‍ ഇപ്പോള്‍ ഓരോന്നും പറഞ്ഞു നടക്കുന്നു.ഷാജഹാനെ ജനങ്ങള്‍ കൈകാര്യം ചെയ്യും. ഷാജഹാനെ അവന്‍ എന്നാണു വി.എസ്. സംബോധന ചെയ്തത്.

English summary
Former Kerala chief minister V.S. Achuthanandan, named as first accused in a land scam case, Wednesday deplored the role of Kerala Information Commissioner K. Natarajan who has tried to intervene in the case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X