കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസബിന് ഡെങ്കിപ്പനി?

  • By Ajith Babu
Google Oneindia Malayalam News

Ajmal Kasab
മുംബൈ: ശതകോടികള്‍ മുടക്കി ഒരീച്ചയ്ക്ക് പോലും കടക്കാത്ത സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയ കസബിന്റെ തടവറയിലേക്ക് കൊതുകുകളുടെ കടന്നുകയറ്റം. കസബിന് ഡെങ്കിപ്പനി ബാധിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് തടവറയില്‍ കൊതുകുപ്പട എത്തുന്ന കാര്യം വ്യക്തമായത്. ഏതാനും ദിവസങ്ങളായി കസബിന് കടുത്ത പനിയാണെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും പേരുവെളിപ്പെടുത്താത്ത ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തിയത്.

ജെ.ജെ. ആസ്പത്രിയിലെ ഡോക്ടര്‍മാരുടെ പ്രത്യേക സംഘമാണ് കസബിനെ ചികിത്സിക്കുന്നത്. ആര്‍തര്‍ റോഡ് ജയിലില്‍ പ്രത്യേകം സജ്ജമാക്കിയ സെല്ലിലാണ് കസബിനെ പാര്‍പ്പിച്ചിരിക്കുന്നത്. പരിശോധനയില്‍ വ്യക്തമായിട്ടില്ലെങ്കിലും ലക്ഷണങ്ങള്‍ വച്ചുനോക്കുമ്പോള്‍ ഡെങ്കിയാണെന്നാണു സംശയം. കസബ് മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും സദാ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.

അതീവ സുരക്ഷയുള്ള സെല്ലിലാണു കസബിനെ പാര്‍പ്പിച്ചിരിക്കുന്നത്. 2008 നവംബറില്‍ മുംബൈ നഗരത്തില്് കസബും ഒമ്പത് കൂട്ടാളികളും വിദേശികള്‍ ഉള്‍പ്പെടെ 166 പേരെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഒമ്പത് തീവ്രവാദികളും പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ കസബ് മാത്രമാണ് പിടിയിലായത്. 2010 മേയിലാണ് കസബിന് വധശിക്ഷ വിധിച്ചത്.

2011 ഫെബ്രുവരിയില്‍ ബോംബെ ഹൈകോടതി വധശിക്ഷ ശരിവെച്ചതിനെ തുടര്‍ന്ന് കസബ് സുപ്രീം കോടതിയെ സമീപിച്ചു. കഴിഞ്ഞ മാസം 29ന് സുപ്രീംകോടതിയും വധശിക്ഷ ശരിവെച്ചു. തുടര്‍ന്ന് വധ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ദയാഹരജി നല്‍കിയിരിക്കുകയാണിപ്പോള്‍. കസബിന് വേണ്ടി ഇതിനോടകം അമ്പതിലധികം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്.

English summary
“Kasab has been suffering from fever since the night of October 31. His blood test report revealed that he has dengue,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X