കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കും മന്‍മോഹന്‍

  • By Ajith Babu
Google Oneindia Malayalam News

Manmohan Singh
ദില്ലി: വിദ്യാര്‍ത്ഥിനി ബസ്സിനുള്ളില്‍ കൂട്ടബലാത്‌സംഗത്തിനിരയായ സംഭവത്തിനെതിരേ ഉയരുന്ന ജനരോഷം ന്യായവും ആത്മാര്‍ത്ഥവുമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാജ്യത്ത് സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും മന്‍മോഹന്‍ സിങ് വ്യക്തമാക്കി.

അതേസമയം സമാധാനാന്തരീക്ഷം സൃഷ്ടിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ദില്ലിയില്‍ നടക്കുന്ന പ്രതിഷേധ പ്രകടനം സംഘര്‍ഷഭരിതമായത് ദു:ഖകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും ഈ നിര്‍ണ്ണായക ഘട്ടത്തില്‍ പെണ്‍കുട്ടിയ്ക്കുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

വിദ്യാര്‍ത്ഥിനി കൂട്ടബലാത്‌സംഗത്തിനിരയായതിനെതിരേ രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം ശക്തമായ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഇപ്രകാരം പ്രതികരിച്ചത്. അതേസമയം, കൂട്ടമാനഭംഗത്തിനെതിരേ രൂപംകൊണ്ട പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ തിങ്കളാഴ്ചയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഒമ്പത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ഇന്ത്യാ ഗേറ്റിനു സമീപവും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കും ചാനലുകളുടെ ലൈവ് സംപ്രേക്ഷണത്തിന് സഹായിക്കുന്ന ഒ.ബി വാനുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

English summary
Breaking his silence on the Delhi gang rape issue amid continuing protests, Prime Minister Manmohan Singh on Sunday night said the public anger is "genuine" and "justified"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X