കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീ സുരക്ഷ: കരടുബില്‍ തയാറായി

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: വനിത സംരക്ഷണത്തിന് കര്‍ശനനിയമങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന കരടുബില്‍ തയാറായി. പൊതുസ്ഥലത്തും വാഹനങ്ങളിലും സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ കഠിന തടവ് നല്‍കാമെന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ ബില്ലിലുണ്ട്.

അപമര്യാദയായി പെരുമാറല്‍, കമന്റടി, തൊട്ടുരുമ്മി യാത്ര ചെയ്യല്‍ എന്നിവയെല്ലാം കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരും. ബലാത്സംഗത്തെ തുടര്‍ന്നു സ്ത്രീ മരിച്ചാല്‍ വധശിക്ഷ വരെ നല്‍കാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. പീഡനത്തെ തുടര്‍ന്ന് മാനസികമായോ ശാരീരികമായോ തകര്‍ന്ന സ്ത്രീ ആത്മഹത്യ ചെയ്താലും വധശിക്ഷ നല്‍കാം.

സൈബര്‍ കുറ്റങ്ങള്‍ക്കും കടുത്ത ശിക്ഷയാണ് പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഉപയോഗിച്ചു സ്ത്രീകളെ അപമാനിക്കുകയും ശല്യം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് കര്‍ശന ശിക്ഷ ലഭിക്കും. അനാവശ്യമായ ഫോണ്‍കോളുകള്‍, എസ്എംഎസുകള്‍, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് അനുവാദമില്ലാതെ സ്ത്രീകളുടെ ചിത്രമെടുക്കുന്നത് തുടങ്ങിയ കുറ്റകരമാണ്.

കുറ്റകൃത്യത്തിന്റെ തീവ്രത അനുസരിച്ച് ജീവപര്യന്തം ശിക്ഷ വരെ നല്‍കാനും വ്യവസ്ഥയുണ്ട്. അതിക്രമം സ്ഥാപനങ്ങളിലോ വാഹനങ്ങളിലോ ആണെങ്കില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ പൊലീസിനെ അറിയിക്കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ സ്ഥാപനമേധാവിക്കു മൂന്നു വര്‍ഷം തടവും 5000 രൂപ പിഴയും ആണു ശിക്ഷ. ഫെബ്രുവരിയില്‍ ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.

English summary
Following the outcry of the infamous Delhi rape case that shook the nation, Kerala government has drafted a new bill to prevent any harassment of women in the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X