കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി മെട്രോ: വെബ്‌സൈറ്റ് ഹാക്ക് ചെയ്തതാര്?

Google Oneindia Malayalam News

kochi metro
കൊച്ചി: ആരായിരിക്കും കൊച്ചി മെട്രോയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്തത്. ReZk2LL T-eaM സൈറ്റ് ഹാക്ക് ചെയ്തു എന്നാണ് രാവിലെ വെബ്‌സൈറ്റ് തുറന്നപ്പോള്‍ കണ്ട സന്ദേശം. പലസ്തീന്‍ രാജ്യത്തിന്റെ പതാകയും ഇസ്രയേലിനെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളും പ്രസിദ്ധീകരിച്ച നിലയിലായിരുന്നു രാവിലെ വെബ്‌സൈറ്റ്. ഇതിന് പിന്നില്‍ വിദേശത്തുനിന്നുള്ള പലസ്തീന്‍ അനുകൂലികളായിരിക്കാമെന്നാണ് ആദ്യം കരുതിയിരുന്നത്.

എന്നാല്‍ ഫ്രാന്‍സില്‍നിന്നുള്ള ഹാക്കര്‍മാരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം. സൈറ്റ് ഇപ്പോള്‍ ബ്ലോക്ക് ചെയ്യപ്പെട്ട നിലയിലാണ്. സി ഡിറ്റാണ് കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷനു വേണ്ടി വെബ്‌സൈറ്റ് രൂപകല്‍പന ചെയ്തത്. സൈബര്‍ സെല്ലിന്റെ സാഹായത്തോടെ സി ഡിറ്റ് ഇതേക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യാന്തര തലത്തിലുള്ള അന്വേഷണം വേണ്ടി വന്നേക്കും എന്നതുകൊണ്ടാണ് സി ഡിറ്റ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിരിക്കുന്നത്. വെബ്‌സൈറ്റ് സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് സി ഡിറ്റ് ഇപ്പോള്‍.

കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്റെ ഡെയ്‌ലി വര്‍ക്ക് റിപ്പോര്‍ട്ട്, ടെണ്ടര്‍ നോട്ടീസുകള്‍ തുടങ്ങിയ വിവരങ്ങളാണ് വെബ്‌സൈറ്റില്‍ കൂടുതലായും ഉള്‍പ്പെട്ടിട്ടുള്ളത്. ഈ മാസം കൊച്ചി മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും എന്നാണ് കരുതപ്പെടുന്നത്. ഇതിനിടെയാണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. www.kochimetro.org എന്നാണ് സൈറ്റിന്റെ അഡ്രസ്.

English summary
Kochi Metro Rail Corporation website hacked and published anti Israel content.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X