കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്ദേശങ്ങള്‍ക്ക് പണമീടാക്കാന്‍ ഫേസ്ബുക്ക് നീക്കം

  • By Lakshmi
Google Oneindia Malayalam News

facebook
ലണ്ടന്‍ : സെലിബ്രിറ്റികള്‍ക്കും അപരിചിതര്‍ക്കും സന്ദേശം അയയ്ക്കുന്നതിന് പണം ഈടാക്കാന്‍ ഫേസ്ബുക്ക് നീക്കം നടത്തുന്നു. സ്വന്തം സുഹൃത്തുക്കളുടെ പട്ടികയില്‍ ഇല്ലാത്തവര്‍ക്കും സിനിമാ താരങ്ങളെപ്പോലെയുള്ള സെലിബ്രിറ്റികള്‍ക്കും സന്ദേശം അയയ്ക്കുന്നതിനാണ് പണം ഈടാക്കുക. ബ്രിട്ടനിലാണു പരീക്ഷണാടിസ്ഥാനത്തില്‍ പണം ഈടാക്കാന്‍ ഫേസ്ബുക്ക് തീരുമാനിച്ചിട്ടുള്ളത്.

പരമാവധി 10.68 പൗണ്ടാണ്(ഏകദേശം 873 രൂപ) ഈടാക്കുക. ഒളിമ്പിക് ഡെവര്‍ ടോം ഡാലേയ് ആണു ഉയര്‍ന്ന നിരക്കുളള താരങ്ങളിലൊരാള്‍. ഇദ്ദേഹത്തിനു സന്ദേശം അയക്കണമെങ്കില്‍ 873 രൂപ മുടക്കണം. സല്‍മാന്‍ റുഷ്ദി തൊട്ടടുത്തുണ്ട്. ഇദ്ദേഹത്തിനു സന്ദേശം അയക്കാന്‍ നല്‍കേണ്ടത് 842 രൂപ.

'പ്രയോറിറ്റി മെസേജ്' എന്നാണ് ഈ സംവിധാനം അറിയപ്പെടുന്നത്. അപരിചിതര്‍ക്ക് മെസേജ് അയക്കുന്നത് വ്യാപകമായതും ഇതെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നതും കണക്കിലെടുത്തും താരങ്ങളെ മറ്റുള്ളവര്‍ ശല്യപ്പെടുത്തുന്നത് തടയാനും വേണ്ടിയാണ് ഈ സംവിധാനമെന്നാണ് ഫേസ്ബുക്ക് അധികൃതര്‍ പറയുന്നത്. അമേരിക്കയില്‍ പരീക്ഷിച്ച് വിജയം കണ്ടശേഷമാണ് ഈ സംവിധാനം ബ്രിട്ടനിലേയ്ക്ക് വ്യാപിപ്പിക്കുന്നത്.

അമേരിക്കയിലുള്ള ഉപയോക്താക്കള്‍ പരിഗണന ലഭിക്കേണ്ട സന്ദേശങ്ങള്‍ അയക്കാന്‍ ഒന്നു മുതല്‍ 15 ഡോളര്‍ വരെ മുടക്കണം. ഇത് പരീക്ഷണാടിസ്ഥാനത്തില്‍ മാത്രമാണെന്നും വിലനിലവാരം ഇനിയും മാറുമെന്നുമാണു ഫേസ്ബുക്ക് അധികൃതര്‍ പറയുന്നത്.

പണം നല്‍കുന്നവരുടെ സന്ദേശം താരത്തിന്റെ ഹോം പേജില്‍ എത്തും. എന്നാല്‍ സൗജന്യസേവനം ആഗ്രഹിക്കുന്നവരുടെ സന്ദേശങ്ങള്‍ അദര്‍ ഫോള്‍ഡര്‍ എന്ന പേരിലുളള ഫോള്‍ഡറിലാകും എത്തുക. അവ താരങ്ങള്‍ കണ്ടെങ്കില്‍ കണ്ടു എന്നുമാത്രമേ പറയാന്‍ കഴിയൂ, സൗജന്യ സന്ദേശം താരങ്ങള്‍ കാണുമെന്ന് ഉറപ്പിക്കാന്‍ കഴിയില്ല.

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയായിരിക്കും പണം ഈടാക്കുക. താരങ്ങളുടെ പ്രശസ്തി അനുസരിച്ചു നിരക്കില്‍ മാറ്റമുണ്ടാകും. താരങ്ങളുടെ ഫ്രണ്ട്‌സ് ലിസ്റ്റിലുള്ളവര്‍ പണം നല്‍കേണ്ട. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സന്ദേശം അയയ്ക്കാന്‍ സാധിക്കില്ല.

English summary
The social networking site is planning to charge users up to £10 if they contact people who are not "friends" or friends of "friends
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X