3000 വ്യാജസിഡി പിടിച്ചു; കൂട്ടത്തില്‍ ആമേനും

  • Posted By:
Subscribe to Oneindia Malayalam
CD
തിരുവനന്തപുരം: റിലീസിംഗ് കഴിഞ്ഞ് ആഴ്ചകള്‍ പോലുമാകാത്ത മലയാളസിനിമകളുടെ വ്യാജ സി ഡി കള്‍ പിടികൂടി. ആമേന്‍, അന്നയും റസൂലും തുടങ്ങിയ പുത്തന്‍ ചിത്രങ്ങളുടെ വ്യാജ സി ഡി കളാണ് കേരള പോലീസിന്റെ ആന്റി പൈറസി സെല്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത്. കാസര്‍കോടും എറണാകുളത്തുമായിരുന്നു റെയ്ഡ്.

സെല്ലുലോയിഡ്, അയാളും ഞാനും തമ്മില്‍, കമ്മത്ത് ആന്‍ഡ് കമ്മത്ത്, ടാ തടിയാ, സ്പിരിറ്റ്, മൈ ബോസ് തുടങ്ങിയ പുതുചിത്രങ്ങളുടെ സി ഡികളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പാലാരിവട്ടത്തെ ന്യൂ ഗുഡ്‌വില്‍ കളക്ഷന്‍ എന്ന കട നടത്തുന്ന സിയാദ്, കാസര്‍കോഡ് മാധവനിലയത്തില്‍ ദയാനന്ദന്‍ എന്നിവരാണ് പിടിയിലായത്.

മലയാള സിനിമയ്ക്ക് തന്നെ ഭീഷണിയാകുന്ന തരത്തില്‍ വളര്‍ന്ന വ്യാജ സി ഡി നിര്‍മാതാക്കള്‍ക്കെതിരെ കടുത്ത നടപടിയിലാണ് അധികൃതര്‍. വ്യാജ സിഡിക്കാര്‍ക്കെതിരെയും നെറ്റില്‍ സിനിമ അപ്ലോഡ് ചെയ്യുന്നവര്‍ക്കെതിരെയും നടപടി തുടരുമെന്ന് തിരുവനന്തപുരം ആന്റിപൈറസി സെല്‍ എസ് പി എ അക്ബര്‍ പറഞ്ഞു. എസ് പി എ അക്ബറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

English summary
Anti piracy cell of Kerala Police raided 3000 illegal CD's of newly released movies including Amen. 
Please Wait while comments are loading...