കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരബ്ജിത് സിങ് മരിച്ചു

Google Oneindia Malayalam News

Sarabjith singh
ഇസ്ലാമാബാദ്: പാകിസ്താനില്‍ സഹതടവുകാരുടെ ക്രൂരമര്‍ദ്ധനത്തിനിരയായ ഇന്ത്യന്‍ പൗരന്‍ സരബ്ജിത് സിങ്(49) ഒടുവില്‍ മരണത്തിന് കീഴടങ്ങി. ലാഹോറിലെ കോട് ലഖ്പത് ജയിലില്‍ വെച്ചാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ആറുദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സരബ്ജിത് സിങിന്റെ മരണം പുലര്‍ച്ചെ ഒന്നരയോടെയാണ് പാകിസ്താന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

സരബ്ജിത് സിംങിന് ഇനിയൊരിക്കലും ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം അറിയിച്ചു. ഇക്ബാല്‍ മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ശാസ്ത്രക്രിയ കാത്തു കിടക്കുകയായിരുന്നു സരബ്ജിത്. എന്നാല്‍ ആന്തരിക രക്ത സ്രാവം നിലക്കാതെ ശാസ്ത്രക്രിയ നടത്താന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനിടയില്‍ സരബ്ജിത്തിന് മസ്തിഷ്‌ക മരണം സംഭവിച്ചു എന്ന വാര്‍ത്തയും പാക്കിസ്ഥാന്‍ വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ടു.

സരബ്ജിത്തിന്റെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. പാക്കിസ്ഥാന്റെ ഗൂഢാലോചനയാണ് സരബ്ജിത്തിനെ ജീവച്ഛവമാക്കിയതെന്ന് സഹോദരി പറയുന്നു. മാനുഷിക പരിഗണന നല്‍കി സരബ്ജിത്തിനെ മോചിപ്പിക്കണമെന്നും ഇന്ത്യയിലേക്ക് അയക്കണമെന്നുമുള്ള ഇന്ത്യയുടെ ആവശ്യത്തെ നിരാകരിക്കുകയാണ് പാക്കിസ്ഥാന്‍ ചെയ്തത്

1990ലെ ലാഹോര്‍ സ്‌ഫോടന പരമ്പരയുടെ പേരിലാണ് സരബ്ജിത് സിങിനെ അറസ്റ്റ് ചെയ്തത്. വാസ്തവത്തില്‍ വാഗ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറിയതിന് അറസ്റ്റ് ചെയ്ത സരബ്ജിത് സിങിന്റെ മുകളില്‍ ബോംബ് സ്‌ഫോടനത്തിന്റെ കുറ്റം ആരോപിക്കുകയായിരുന്നു. പഞ്ചാബിലെ പാകിസ്താനോട് തൊട്ടടുത്തു കിടക്കുന്ന ഒരു ഗ്രാമത്തിലാണ് സരബ്ജിത്തിന്റെ കുടുംബം താമസിക്കുന്നത്. വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചതോടെ ജയിലിലിലായി. ആറിലേറെ തവണ ദയാഹരജി നല്‍കിയിരുന്നെങ്കിലും അവയെല്ലാം തള്ളി പോയിരുന്നു.

English summary
After battling for life for more than six days following a brutal assault by fellow inmates inside Pakistan's Kot Lakhpat Jail, Indian death row convict Sarabjit Singh died in a Lahore hospital on Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X