കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ്സിന്റെ പരാതി അന്വേഷിക്കാന്‍ ആറംഗസംഘം

  • By Aswathi
Google Oneindia Malayalam News

VS
ദില്ലി: വിഎസ് അച്യുതാനന്ദന്റെ പരാതി അന്വേഷിക്കാന്‍ സിപിഎം ആറംഗ സമിതിയെ നിയമിക്കുമെന്ന് സൂചന. പ്രകാശ് കാരാട്ട്, യെച്ചൂരി, എസ് രാമചന്ദ്രന്‍ പിള്ള, എകെ പ്മനാഭന്‍ എന്നിവര്‍ക്കൊപ്പം ആന്ധ്രപ്രദേശില്‍ നിന്നും ബംഗാളില്‍ നിന്നുമുള്ള ഓരോ നേതാക്കളും പങ്കെടുക്കുമെന്നാണ് സൂചന. ഞാറാഴ്ച ചേര്‍ന്ന സിപിഎം കേന്ദ്രക്കമ്മിറ്റിയുടേതാണ് തീരുമാനം. വിഎസ്സിന്റെ മൂന്ന സ്റ്റാഫംഗങ്ങളെ പുറത്താക്കി കൊണ്ടും കേന്ദ്രക്കമ്മിറ്റി തീരുമാനമായി.

വാര്‍ത്തകള്‍ ചോര്‍ത്തിയതിന്റെ പേരില്‍ വിഎസ്സിന്റെ സ്റ്റാഫിലെ മൂന്നുപേരെ സിപിഎമ്മില്‍ നിന്നം പുറത്താക്കാനുള്ള സംസ്ഥാനക്കമ്മിറ്റിയുടെ തീരുമാനം പോളിറ്റ്ബ്യൂറോ അംഗീകരിക്കുകയായിരുന്നു. അതേ സമയം, പ്രതിപക്ഷ സ്ഥാനത്തു നിന്ന് വിഎസ്സിനെ നീക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം കേന്ദ്രക്കമ്മിറ്റി പരിഗണിച്ചില്ല.

പ്രസ്സ് സെക്രട്ടറി കെ ബാലകൃഷണന്‍, അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി വികെ ശശിധരന്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് എ സുരേഷ് എന്നിവരെയാണ് പാര്‍ട്ടി പുറത്താക്കിയത്. വിഎസ്സിനെതിരെയുള്ള പ്രമേയം സംസ്ഥാനക്കമ്മിറ്റിയില്‍ വീണ്ടും ചര്‍ച്ച ചെയ്യാനും യോഗങ്ങളില്‍ നിന്നു വിട്ടു നില്‍ക്കുന്ന വിഎസ്സിനോട് പാര്‍ട്ടിയുമായി സഹകരിച്ച് മുന്നോട്ട് പോവാനും പിബി നിര്‍ദ്ദേശിച്ചു.

പിബിയിലും കേന്ദ്രസക്കമ്മിറ്റിയിലും ഔദ്യോഗിക പക്ഷത്തിന്റെ ആവശ്യം വിഎസ്സിനെ പ്രതിപക്ഷ നേതൃത്വസ്ഥാനത്തു നിന്ന് മാറ്റണം എന്നായിരുന്നു. എന്നാല്‍ ജനറല്‍ സെക്രട്ടറിയുടെ അഭ്യര്‍ഥനമാനിച്ച് സംഘടനാ വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ പിബിയെ ചുമതലപ്പെടുത്തുകയായിരുന്നു.

ലാവലിന്‍ അഴിമതി, ടിപി ചന്ദ്രശേഖരന്‍ വധക്കേസ് തുടങ്ങിയ വിഷയങ്ങള്‍ പിബിയിലും കേന്ദ്രക്കമ്മിറ്റിയിലും ചര്‍ച്ചയാക്കിയത് വിഎസ്സായിരുന്നു. തന്റെ വിശ്വസ്തര്‍ക്കെതിരെയുള്ള നടപടി തനിക്കെതിരെയുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് വിഎസ്സ് വാദിച്ചു. അതേ സമയം പിണറയി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുകയാണെങ്കില്‍ പ്രതിപക്ഷ നേതൃത്വത്തില്‍ നിന്നുമാറാന്‍ തയ്യാറാണെന്ന വിഎസ്സ് വാദിച്ചതായും അറിയാന്‍ കഴിയുന്നു.

English summary
The CPM politburo decided to constitute a commission to probe the allegations raised by opposition leader V S Achuthanandan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X