കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശവക്കുഴിയില്‍ നിന്ന് ജീവിതത്തിലേക്ക്

  • By Aswathi
Google Oneindia Malayalam News

ജൊഹന്നാസ് ബര്‍ഗ്: ഒരു ദിവസത്തിലേറെ ശവമഞ്ചത്തില്‍ കിടന്ന ശേഷം ബാറിങ്ടണ്‍ ഡമ ശാന്തെ എന്ന മുപ്പത്തിനാലുകാരന്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഉയര്‍ത്തെഴുന്നേല്‍പ്പ് കണ്ടു നിന്ന ബന്ധുക്കളും സുഹൃത്തുക്കളും ജീവനും കൊണ്ടോടി. ജൊഹന്നാസ് ബര്‍ഗിലെ സിംബാബ്വേയിലാണ് അത്ഭുത സംഭവം. അസുഖ ബാധിതനായ ബാറിങ്ടണ്‍ മരിച്ചു എന്ന് പരിശോധന നടത്തിയ ഡോക്ടര്‍ പറഞ്ഞതനുസരിച്ചാണ് ബന്ധുക്കള്‍ ശവസംസ്‌കാര ചടങ്ങ് നടത്തിയത്.

മരണം സ്ഥിരീകരിച്ചതോടെ ദു:ഖിതരായ ബന്ധുക്കള്‍ ശവം വീട്ടിലെത്തിച്ച് പൊതു ദര്‍ശനത്തിന് വച്ചു. ഒരു ദിവസം നീണ്ടു നിന്ന ശവസംസ്‌കാര ഒരുക്കങ്ങള്‍ക്കുശേഷം മൃതദേഹം ശവപ്പറമ്പിലേക്കെടുത്തു. കുഴിയിലേക്കിറക്കുന്ന മൃതദേഹത്തിന്റ കാലുകളിലൊന്ന് ചലിക്കുന്നതായി ആദ്യം ശ്രദ്ധച്ചത് ബാറിങടണിന്റെ സ്ഥാപനത്തിലെ ജീവനക്കാരില്‍ ഒരാളാണ്. അയാള്‍ വിവരം മറ്റുള്ളവരെ അറിയിച്ചപ്പോള്‍ ചിലര്‍ ജീവനുംക്കൊണ്ടോടി. മറ്റു ചിലര്‍ ആംബുലന്‍സിന് വിവരമറിയിച്ചു ബാറിങ്ടണിനെ ആശുപത്രയിലെത്തിച്ചു. പരിശോധനയ്ക്ക് ശേഷം ഇയാള്‍ക്ക് ന് കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മരിച്ചതും കുഴിയിലേക്കെടുത്തതും പിന്നെ ജീവിതത്തിലേക്ക് തിരിച്ചു വന്നതും ചോദിച്ചപ്പോള്‍ തനിക്കൊന്നും ഓര്‍മ്മയില്ലെന്നായിരുന്നു ബാറിങ്ടണിന്റെ മറുപടി.

English summary
Mourners attending a funeral in central Zimbabwe were shocked when the man they had come to bury "returned from the dead."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X