കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസിഡ് വാങ്ങാന്‍ ഐഡി കാര്‍ഡ് നിര്‍ബന്ധം

  • By Meera Balan
Google Oneindia Malayalam News
Supreme, Court

ദില്ലി: രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള ആസിഡ് ആക്രമണങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ ഇവയുടെ വില്‍പ്പനയില്‍ നിയന്ത്രണവും ചില മാനദണ്ഡങ്ങളും ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.ആഡിഡ് വാങ്ങണമെങ്കില്‍ ഇനി തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും.സുപ്രീം കോടതി കേന്ദ്രത്തോട് ഇക്കാര്യത്തില്‍ വിശദീകരണം തേടിയിരുന്നു. അതിനുള്ള മറുപടിയായിട്ടാണ് കേന്ദ്രം ആസിഡ് വില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി സുപ്രീം കോടതിയെ അറിയിച്ചത്.

ആഡിഡ് വിഷസ്തുക്കളുടെ ഗണത്തില്‍ ഉള്‍പ്പെടുന്ന വസ്തുവാണെന്നും അതിനാല്‍ തന്നെ ഇത് വില്‍ക്കണമെങ്കില്‍ ലൈസന്‍സ് വേണമെന്നും സര്‍ക്കാര്‍. ഇത്തരത്തിനല്‍ ലൈസന്‍സ് ഉള്ള കമ്പനികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ മാത്രമേ ആസിഡ് വില്‍ക്കാനുള്ള അവകാശമുള്ളെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മാത്രമല്ല ആഡിഡ് വാങ്ങാനെത്തുന്നവര്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖ നല്‍കണമെന്നും സര്‍ക്കാര്‍. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ആഡിഡ് വില്‍ക്കരുത്.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ ആസിഡ് ആക്രമണങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ച് വരികയാണ്. പ്രണയം നിഷേധിക്കുന്നതിനും മറ്റും പെണ്‍കുട്ടികളുടെ മുഖത്തേക്ക് ആഡിഡ് എറിയുന്നത് പല സംസ്ഥാനങ്ങളിലും പതിവാണ്. കേരളത്തിനല്‍ ഇത്തരം കേസുകള്‍ താരതമ്യേന കുറവാണെങ്കിലും തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് നേരെ ആഡിഡ് ആക്രമണങ്ങള്‍ നടക്കാറുണ്ട്.

English summary
To prevent rising incidents of acid attacks, especially against women, the sale of acid will be regulated by strict guidelines and the strength of the harmful substance to be sold in retail would be reduced, the Centre informed the Supreme Court on Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X