കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരീക്കോട് അമ്മയുംമക്കളും മരിച്ചത് അപകടമല്ല, കൊലപാതകം

  • By Aswathi
Google Oneindia Malayalam News

Malappuram
അരീക്കോട്: വെള്ളക്കുഴിയിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞ് അമ്മയും രണ്ട് മക്കളും മരിച്ച സംഭവം അപകടമല്ല, കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷെരീഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷെരീഫ് ഓടിച്ച സ്‌കൂട്ടര്‍ വെള്ളക്കുഴിയിലേക്ക് മറിഞ്ഞ് ഇയാളുടെ ഭാര്യ സാബിറയും നാലും രണ്ടും വയസ്സുള്ള മക്കള്‍ ഫാത്തിമ ഫിദയും ഹൈഫയും മരിച്ചത് ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്.

തിങ്കളാഴ്ചയാണ് സംഭവം. രണ്ടാം വിവാഹത്തിന് സമ്മതിക്കാത്തതും വിവാഹമോചനം വരുമ്പോള്‍ സ്ത്രീധനതുകയായ 70 പവനോളം വരുന്ന സ്വര്‍ണവും പണവും തിരിച്ചു ചോദിക്കുമെന്നതുമാണ് കൊലപാതകത്തിന് പിന്നിലെന്ന് ഇയാള്‍ സമ്മതിച്ചു.

അരീക്കോട് മണല്‍ക്കടവിലേക്കുള്ള റോഡില്‍ മണ്ണെടുത്ത കുഴിയില്‍ സ്‌കൂട്ടര്‍ വീണു കിടക്കുന്ന നിലയിലായിരുന്നു അപകടം. പ്രധാന റോഡില്‍ നിന്ന് 100 മീറ്ററോളം മാറിയാണ് വെള്ളക്കെട്ട്. കൊലപാതകത്തിന് ശേഷം രണ്ട് വയസ്സുള്ള ഹൈഫയെയും എടുത്ത് അല്പം ദൂരെയുള്ള വീട്ടില്‍ ഷെരീഫ് അപകട വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരെത്തിയാണ് സാബിറയുടെയും ഫാത്തിമയുടെയും മൃതദേഹം പുറത്തെടുത്തത്.

മണല്‍ത്തൊഴിലാളിയായ ഷെറീഫിന് ആരെയും രക്ഷപ്പെടുത്താന്‍ കഴിയാത്തതും ഇയാള്‍ക്ക് പരിക്ക് പറ്റാത്തതും സംശയത്തിന് വഴിയൊരുക്കി. വാഹനം കുഴിയിലേക്ക് വീഴുമ്പോഴുള്ള അടയാളവും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഷെറീഫിനെ ചോദ്യം ചെയ്തപ്പോഴുള്ള മൊഴിയിലെ വൈരുധ്യം കൂടെയായാപ്പോള്‍ സംശയം ഉറപ്പിച്ചു.

അപകടം ഷറീഫ് നേരത്തെ പദ്ധതിയിട്ടതായിരുന്നു. കുടുംബപ്രശ്‌നങ്ങളൊന്നുമില്ലെന്ന് വരുത്തിതീര്‍ക്കാനാണ് ഇവരുമൊന്നിച്ച് അവസാനമായി ഷോപ്പിങിന് പോയത്. സ്‌കൂട്ടര്‍ വെള്ളത്തിലേക്ക് മറിച്ച ശേഷം മരിച്ചെന്ന് ഉറപ്പു വരുത്തി ടയറിന്റെ കാറ്റ് അഴിച്ചുവിടുകയായിരുന്നു.

English summary
In Areekode bike plummets into canal killing woman and 2 kids is not accident plan murder by husband.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X