ആദായനികുതി റിട്ടേണ്‍: സമയപരിധി നീട്ടി

ഈ വര്‍ഷം ജൂലായ് 30 വരെ ഏകദേശം 92 ലക്ഷം റിട്ടേണുകളാണ് ഇലക്ട്രോണിക് രീതിയില്‍ ഫയല്‍ ചെയ്തിട്ടുള്ളത്. തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാളും 46.8 ശതമാനം കൂടുതലാണിത്.
തിരക്കൊഴിവാക്കാന്‍ ആദായ നികുതി വകുപ്പ് ഒട്ടേറെ മുന്‍കരുതലുകള്‍ എടുത്തിരുന്നെങ്കിലും എല്ലാവരും അവസാന ദിവസങ്ങളിലേക്ക് മാറ്റിവെച്ചതാണ് ഈ തിരക്കിന് പ്രധാനകാരണം. കേരളത്തിലെ ഒട്ടുമിക്ക ആദായനികുതി ഓഫീസുകളും വൈകുന്നേരം ആറുമണി വരെ പ്രവര്‍ത്തിക്കുന്നുണ്ട്.
നിലവില്‍ അഞ്ചു ലക്ഷം വരെ നികുതി വിധേയ വരുമാനമുള്ളവരാണ് റിട്ടേണ്‍ കടലാസില്‍ സമര്‍പ്പിക്കേണ്ടത്. അല്ലാത്തവരെല്ലാം നിര്‍ബന്ധമായും ഇ-റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്.












Click it and Unblock the Notifications