കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാടുവിട്ട മകന്‍ ഫേസ്ബുക്കിലൂടെ തിരിച്ചെത്തി

Google Oneindia Malayalam News

Facebook
പുനെ: സംഗതികള്‍ക്ക് ഒരു ബോളിവുഡ് സിനിമയുടെ എരിവും പുളിയുണ്ട്. പഠിയ്ക്കാത്തതിന് മാതാവിന്റെ കൈയില്‍ നിന്നും അടികിട്ടിയതിനെ തുടര്‍ന്ന് 12ാം വയസ്സില്‍ പിണങ്ങി നാടുവിട്ട അങ്കുഷ് ദോമലെ 12 വര്‍ഷത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു. അതും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കിന്റെ സഹായത്തോടെ.

പൂനെയില്‍ നിന്നും 400കിലോമീറ്റര്‍ അകലെയുള്ള നന്ദദ് എന്ന സ്ഥലത്താണ് അങ്കുഷ് ആദ്യം തങ്ങിയത്. ഗുരുദ്വാരയിലെത്തുന്ന തീര്‍ത്ഥാടകരെ സേവിച്ച് ജീവിതം മുന്നോട്ടുനീക്കുകയായിരുന്നു. ബാലന്റെ ആത്മാര്‍ത്ഥയും സ്‌നേഹവും കണ്ട് വാത്സല്യം തോന്നിയ ഗുരു അങ്കുഷിനെ ലുധിയാനയിലേക്ക് കൊണ്ടു പോയി. അവിടെ വെച്ച് സിഖ് തലപ്പാവും ഗുര്‍ബന്‍ സിങ് എന്ന പേരും നല്‍കി.

ഇപ്പോള്‍ സിഖ് വിശ്വാസപ്രകാരം ജീവിയ്ക്കുന്ന അങ്കുഷിന് ഓര്‍മ്മയിലുള്ളത് അമ്മാവന്റെ ഫോണ്‍ നമ്പര്‍ മാത്രമായിരുന്നു. അവര്‍ വീട് മാറിയതിനെ തുടര്‍ന്ന് കുടുംബവുമായി ബന്ധപ്പെടാനുള്ള ആ മാര്‍ഗ്ഗവും അടഞ്ഞു.

മാതാവ് ഹേമലതയെയും സഹോദരന്‍ സന്തോഷിനെയും കണ്ടെത്താനുള്ള ശ്രമം തുടര്‍ന്നുകൊണ്ടേയിരുന്നു. രണ്ടാഴ്ച മുമ്പ് ഫേസ്ബുക്കില്‍ പരതിയപ്പോഴാണ് സന്തോഷിനു സമാനമായ ഒരു പ്രൊഫൈല്‍ കണ്ടെത്തിയത്. മുഖത്തെ മുറിപ്പാടില്‍ നിന്നും നടത്തത്തിന്റെ രീതിയില്‍ നിന്നും മാതാവ് മകനെ എളുപ്പം തിരിച്ചറിഞ്ഞു. കുറച്ചുകാലം വീട്ടുകാരോടൊപ്പം ചെലവഴിച്ച് ഗുരുവിന് അടുത്തേക്ക് മടങ്ങാനുള്ള തീരുമാനത്തിലാണ് അങ്കുഷ്.

English summary
Beaten up by his mother for not studying, 12-year-old Ankush Domale had run away from home in February 2002. Now, exactly 12 years later, he has been reunited with his family, thanks to Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X