കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോക്ലേറ്റ് കഴിച്ച് 20 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ?

  • By Meera Balan
Google Oneindia Malayalam News

mumbai
താനെ: പിറന്നാളിനോട് അനുബന്ധിച്ച് സഹപാഠി നല്‍കിയ ചോക്ലേറ്റ് കഴിച്ച 20 കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. മണ്ഡപയിലെ സങ്കേത് വിദ്യാലയയിലെ 20 കുട്ടികള്‍ക്കാണ് ചോക്ലേറ്റ് കഴിച്ചശേഷം തലകറക്കവും ,ഛര്‍ദ്ദിയും അനുഭവപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് കുട്ടികളെ സമീപത്തെ ആശുപത്രിയല്‍ പ്രവേശിപ്പിച്ചു. അഞ്ച് കുട്ടികള്‍ ഒഴികെ മറ്റെല്ലാകുട്ടികളും ആശുപത്രി വിട്ടു. 2013 ആഗസ്റ്റ് 14 നാണ് സംഭവം.

ഒന്‍പതാം ക്ളാസ് വിദ്യാര്‍ഥികളാണിവര്‍. സഹപാഠിയായ പെണ്‍കുട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ക്ളാസിലെ എല്ലാ കുട്ടികള്‍ക്കും ചോക്ലേറ്റ് വിതരണം ചെയ്തിരുന്നു. ചോക്ലേറ്റ് കഴിച്ച് മണിയ്ക്കൂറുകള്‍ക്കകം കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങി. പലരും തലകറങ്ങി വീണു.സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ കുട്ടികള്‍ കഴിച്ച ചോക്ലേറ്റിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി കൊണ്ടുപോയി

കുട്ടി ചോക്ലേറ്റ് വാങ്ങിയ കടയുടെ ഉടമയെ പൊലീസ് പിടികൂടി.കാലാവധി കഴിഞ്ഞ ചോക്ലേറ്റാണോ നല്‍കിയതെന്നും സംശയം ഉണ്ട്. സ്‌കൂളില്‍ ഇത്തരം ജന്മദിനാഘോഷങ്ങള്‍ നടത്തുന്നതിനെ സ്‌കൂള്‍ അധികൃതര്‍ വിലക്കിയിരുന്നു. തങ്ങളുടെ അനുമതി ഇല്ലാതെയാണ് ചോക്ലേറ്റ് വിതരണം നടത്തിയതെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

English summary
Twenty students of a city school today fell ill after eating chocolates during the birthday celebration of a classmate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X