കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വദ്ര ഭൂമി വാങ്ങിയത് കള്ളച്ചെക്ക് കൊടുത്ത്?

  • By Soorya Chandran
Google Oneindia Malayalam News

Robert Vadra
ചാണ്ഡിഗഢ്: കോണ്‍ഗ്രസ് അധ്യക്ഷയും യുപിഎ ചെയര്‍പെഴ്‌സണും ആയ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്ര ഭൂമി വാങ്ങിയത് കള്ളച്ചെക്ക് കൊടുത്തിട്ടെന്ന് സിഎന്‍എന്‍ ഐബിഎന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചാനലിന് ഇത് സംബന്ധിച്ച തെളിവുകള്‍ കിട്ടിയതായാണ് റിപ്പോര്‍ട്ട്. ഹരിയാനയിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് ഖെംക നേരത്തെ തന്നെ വദ്രയുടെ ഭൂമി ഇടപാടുകള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു.

ഓംകാരേശ്വര്‍ പ്രോപ്പര്‍ട്ടീസില്‍ നിന്ന് റോബര്‍ട്ട വദ്ര ഭൂമി വാങ്ങിയത് കള്ളച്ചെക്ക് നല്‍കിയാണന്നാണ് സിഎന്‍എന്‍-ഐബിഎന്നിന് കിട്ടിയ തെളിവ്. വദ്രയുടെ ഉടമസ്ഥതയിലുളഅള സ്‌കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റീസ് ഓംകാരേശ്വര്‍ പ്രോപ്പര്‍ട്ടീസില്‍ നിന്ന് മൂന്നര ഏക്കര്‍ ഭുമി വാങ്ങിയിരുന്നതായി അശോക് ഖെംക കണ്ടെത്തിയിരുന്നു. ഇതിന്റെ കൂടുതല്‍ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

സ്‌കൈ ലൈറ്റ് ഹോസ്പിറ്റാലീസ് എന്ന വദ്രയുടെ സ്ഥാപനത്തിന് ഈ ഇടപാടില്‍ നല്‍കാന്‍ മാത്രം പണം അക്കൗണ്ടില്‍ ഇല്ല എന്നാണ് ഇപ്പോള്‍ ചാനല്‍ കണ്ടെത്തിയിരിക്കുന്നത്. അശോക് ഖെംകയുടെ റിപ്പോര്‍ട്ട് പ്രകാരം ഡിഎല്‍എഫ് എന്ന റിയല്‍ എസ്റ്റേറ്റ് ഭീമനില്‍ നിന്ന് അഡ്വാന്‍സ് കൈപ്പറ്റിയ ശേഷമാണ് ഭൂമിയുടെ വില നല്‍കിത് എന്നാണ്. വദ്രയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനി വഴിയാണ് ഈ പണം കൈമാറിയതെന്നും അശോക് ഖെംക സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

കോര്‍പ്പറേഷന്‍ ബാങ്കിന്റെ ദില്ലി ബ്രാഞ്ചില്‍ നിന്നുള്ള ചെക്കാണ് ചെക്കാണ് വദ്രയുടെ കമ്പനി നല്‍കിയത്. ഏഴരക്കോടി രൂപയുടെ ചെക്കായിരുന്നു ഇത്. എന്നാല്‍ ഈ ചെക്ക് സ്‌കൈലൈറ്റ് പോസ്പിറ്റാലിറ്റി എന്ന കമ്പനിയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധമില്ലാത്തതാണെന്നാണ് ചാനല്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്.

English summary
Robert Vadra did buy land from Omkareshwar properties using a 'fictitious' cheque.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X