വീണ്ടും ഞെട്ടിച്ച് യൂസഫലി... ഫോര്‍ബ്‌സ് പട്ടികയിലെ ഒന്നാമന്‍; മലയാളികള്‍ ചില്ലറക്കാരല്ല

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം: 2017 ശതകോടീശ്വരന്‍മാരുടെ പട്ടിക ഫോര്‍ബ്‌സ് മാസിക പുറത്ത് വിട്ടു. ഇത്തവണയും പത്ത് മലയാളികള്‍ പട്ടികയില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്.

പതിവ് പോലെ എംഎ യൂസഫലി തന്നെയാണ് മലയാളികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനക്കാരന്‍. ആഗോള തലത്തില്‍ യൂസഫലിയുടെ സ്ഥാനം 367 ആണ്. എന്നാല്‍ ഇന്ത്യക്കാരിലെ പതിനെട്ടാമനും.

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് തന്നെയാണ് ഇത്തവണയവും ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യയിലെ ഒന്നാമന്‍ മുകേഷ് അംബാനി തന്നെ.

എംഎ യൂസഫലി

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആസ്തിയുടെ കാര്യത്തില്‍ മലയാളികളില്‍ ഒന്നാമന്‍ യൂസഫലിയാണ്. 450 കോടി ഡോളര്‍ ആസ്തിയുണ്ടെന്നാണ് ഫോര്‍ബ്‌സ് കണക്കാക്കുന്നത്. ഏതാണ്ട് 30,600 കോടി ഇന്ത്യന്‍ രൂപ.

രണ്ടാമന്‍ രവി പിള്ള

ആര്‍പി ഗ്രൂപ്പിന്റെ മേധാവിയായ രവി പിള്ളയാണ് പണക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള മലയാളി. ഇന്ത്യക്കാരുടെ പട്ടികയില്‍ 25-ാം സ്ഥാനത്താണ് രവി പിള്ള ഉള്ളത്. 350 കോടി ഡോളറാണ് ആസ്തി. 23,800 കോടി രൂപ.

 ജെംസിന്റെ സണ്ണി വര്‍ക്കി

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അന്താരാഷ്ട്ര ശൃംഘലയായ ജെംസ് ഇന്റര്‍ നാഷണല്‍ സ്‌കൂളിന്റെ മേധാവി രവി പിള്ളയാണ് മൂന്നാമത്. 190 കോടി ഡോളറാണ് ആസ്തി. ഇന്ത്യന്‍ രൂപ 12,920 കോടി!

ജോയ് ആലുക്കാസ്

ജ്വല്ലറി ശൃംഘലയിലൂടെ ലോകം അറിഞ്ഞ ജോയ് ആലുക്കാസ് ആണ് നാലാം സ്ഥാനത്തുള്ള മലയാളി. ഇദ്ദേഹത്തിന് 160 കോടി ഡോളറിന്റെ ആസ്തിയുണ്ട്. 10,880 കോടി രൂപ.

ക്രിസ് ഗോപാലകൃഷ്ണന്‍

ഇന്‍ഫോസിസിന്റെ സഹ സ്ഥാപകനും മലയാളിയും ആയ ക്രിസ് ഗോപാലകൃഷ്ണനും ജോയ് ആലുക്കാസിനൊപ്പം നാലാം സ്ഥാനം പങ്കിടുന്നു. ആസ്തി 10,880 കോടി രൂപ

ശോഭാ ഗ്രൂപ്പും നാലാമത്

ശോഭാ ഗ്രൂപ്പിന്റെ ചെയര്‍മാര്‍ പിഎന്‍സി മേനോനും ജോയ് ആലുക്കാസിനും ക്രിസ് ഗോപാലകൃഷ്ണനും ഒപ്പമുണ്ട്. ഇദ്ദേഹത്തിന്റെ ആസ്തി 160 കോടി ഡോളറാണ്.

കല്യാണരാമന്‍

കല്യാണ്‍ ജ്വല്ലേഴ്‌സിലൂടെ പെട്ടെന്ന് ശതകോടീശ്വര പട്ടികയിലേക്ക് ഉയര്‍ന്ന ആളാണ് ടിഎസ് കല്യാണരാമന്‍. ഇത്തവണയും അദ്ദേഹം ഫോര്‍ബ്‌സ് പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഏഴാമത്തെ മലയാളിയായി.. ആസ്തി 140 കോടി ഡോളര്‍.

ഡോ ഷംസീര്‍ വയലില്‍

വിപിഎസ് ഹെല്‍ത്ത് കെയര്‍ മേധാവി ഷംസീര്‍ വയലിലും പട്ടികയില്‍ ഇടം പിടിച്ചു. 130 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി.

മറ്റൊരു ഇന്‍ഫോസിസുകാരനും

ഇന്‍ഫോസിസിന്റെ സഹ സ്ഥാപകരില്‍ ഒരാളായ എസ്ഡി ഷിബുലാലും പട്ടികയില്‍ ഉണ്ട്. ഇദ്ദേഹത്തിന്റെ ആസ്തി 110 കോടി ഡോളറാണ്.

ഒടുവില്‍ ആസാദ് മൂപ്പന്‍

ശതകോടീശ്വരക പട്ടികയില്‍ ഇടം നേടിയ മലയാളികളില്‍ അവസാനത്തെ ആളാണ് ഡോ ആസാദ് മൂപ്പന്‍. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ മേധാവിയാണ് ആസാദ് മൂപ്പന്‍. 100 കോടി ഡോളറാണ് ആസ്തി.

English summary
10 Malayalees in Forbes Billionaire list. MA Yusuf Ali tops the list.
Please Wait while comments are loading...