കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൈപ്പിനും വൈബറിനും, എയര്‍ടെല്‍ അധിക ചാര്‍ജ്ജ് ഈടാക്കില്ല

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഇന്റര്‍നെറ്റ് ടെലിഫോണി സംവിധാനങ്ങള്‍ക്ക് പ്രത്യേക ചാര്‍ജ്ജ് ഈടാക്കാനുള്ള തീരുമാനത്തില്‍ നിന്നും ഭാരതി എയര്‍ടെല്‍ പിന്മാറുന്നു. കഴിഞ്ഞ ആഴഴ്ചയാണ് വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് ടെലിഫോണി സംവിധാനങ്ങള്‍ക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കുമെന്ന് എയര്‍ടെല്‍ അറിയിച്ചത്. ഇന്റര്‍നെറ്റ് ടെലിഫോണി സംവിധാനങ്ങളായ സ്‌കൈപ്പ്, വൈബര്‍ എന്നിവ ഉപയോഗിയ്ക്കുന്നതിന് അധിക ചാര്‍ജ്ജ് ഇടാക്കുെമന്നാണ് കമ്പനി പറഞ്ഞിരുന്നത്. സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് അധിക ചാര്‍ജ്ജ് ഈടാക്കാനുള്ള നീക്കത്തില്‍ നിന്നും എയര്‍െടല്‍ പിന്മാറുന്നത്.

സ്‌കൈപ്പിനും, വൈബറിനുമൊക്കെ അധിക ചാര്‍ജ്ജ് ഈടാക്കുമെന്നും സേവനം സൗജന്യമായിരിയ്ക്കില്ലെന്നും ടെലികോം കമ്പനി അറിയിച്ചതോടെ ഉപഭോക്തക്കള്‍ ആശങ്കയിലായിരുന്നു. എന്നാല്‍ നിലവില്‍ ഇന്റര്‍നെറ്റ് ടെലിഫോണിയ്ക്ക് പണം ഈടാക്കുന്നില്ലെന്ന് എയര്‍ടെല്‍ പറഞ്ഞത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി. എന്നാല്‍ തീരുമാനം താത്ക്കാലികം മാത്രമാണ്.

Airtel

പുതിയ തീരുമാനം അനുസരിച്ചായിരിയ്ക്കും പുതുവര്‍ഷത്തില്‍ സ്‌കൈപ്പും വൈബൈറും ലൈനും ഒക്കെ ഉപയോഗിയ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയുക. കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് അധിക ചാര്‍ജ്ജ് ഈടാക്കാനുള്ള നീക്കത്തില്‍ നിന്ന് എയര്‍ടെല്‍ പിന്മാറിയത്. ടെലികോം-വിവര സാങ്കേതിക വകുപ്പ് മന്ത്രി രവി ശങ്കര്‍ പ്രസാദും ടെലികോം കമ്പനികളുടെ അധിക ചാര്‍ജ്ജ് ഈടാക്കാനുള്ള നീക്കത്തെ നിരീക്ഷിയ്ക്കുന്നുണ്ട്.

English summary
Facing flak over its decision to impose higher tariff on internet telephony, Bharti Airtel finally cracked under pressure and decided to defer its decision pending regulatory view on the matter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X