കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ ഫോണ്‍ ഓഫ്‌ലൈന്‍ ഷോറുമുമായ് ഫ്ളിപ്കാര്‍ട്ട് വരുന്നു

  • By Neethu
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയ്‌ലേഴ്‌സ് ആയ ഫ്ളിപ് കാര്‍ട്ട് ഓഫ്‌ലൈന്‍ ഷോറൂമുകള്‍ ആരംഭിക്കുന്നു. മൊബൈലുകള്‍ക്കു വേണ്ടി മാത്രമാണ് ഓഫ്‌ലൈന്‍ ഷോറൂം പ്രവര്‍ത്തനം തുടങ്ങുന്നത്.

ഇന്റര്‍നെറ്റിലൂടെ ഫ്ളിപ്കാര്‍ട്ട് ഉപയോഗിക്കുന്നത് സൗകര്യപ്രദമല്ലാത്തവര്‍ക്ക് ഇനി മുതല്‍ ഫ്ളിപ്കാര്‍ട്ടിന്റെ ഷോറൂമില്‍ നിന്നും നേരിട്ട് മെബൈലുകള്‍ വാങ്ങാം. ഫ്ളിപ്കാര്‍ട്ട് അപ്ലിക്കേഷനില്‍ നിന്നും ഓര്‍ഡര്‍ നല്‍കിയ ശേഷം നേരിട്ടേ അല്ലാതെയോ ഫോണുകള്‍ കൈപറ്റാം.

flipkart

നിലവില്‍ 19 നഗരങ്ങളിലായി 30 ഷോറൂമുകളാണ് ഫ്ളിപ് കാര്‍ട്ടിനുള്ളത്. ഇനി മുതല്‍ ഓരോ ടൗണിലും മൂന്നും നാലും വീതം സ്‌റ്റോറുകള്‍ ആരംഭിക്കും. ഫോണുകള്‍ വാങ്ങുന്നതിന് മുന്‍പ് തൊട്ടറിയാന്‍ ആഗ്രഹിക്കുന്നവരാണ് കൂടുതലും, ഇവരിലേക്കാണ് ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ കൈചൂണ്ടുന്നത്.

ബിഗ് ബില്യണ്‍ ഡേയ്‌സ് എന്ന പേരില്‍ അഞ്ചു ദിവസം നടത്തിയ മെഗാ ഡിസ്‌കൗണ്ട് മേളയില്‍ $300 മില്യണ്‍ ഡോളറിന്റെ വില്‍പന മൊത്തമായി നടന്നപ്പോള്‍ $200 മില്യണ്‍ രൂപയ്ക്ക് മെബൈല്‍ ഫോണുകള്‍ മാത്രം വിറ്റഴിക്കപ്പെട്ടിരുന്നു.

ഓണ്‍ലൈന്‍ ഷോപ്പിങ് വ്യാപകമായ സ്ഥലങ്ങള്‍ ലക്ഷ്യം വെച്ച് കൊണ്ടാണ് പുതിയ വ്യാപാര ശൃംഖലക്കും തുടക്കമിടുന്നത്. ഉപഭോക്താക്കളെ ഓണ്‍ലൈന്‍ വിപണിയിലേക്ക് ആകര്‍ഷിക്കുക എന്ന കച്ചവട തന്ത്രവും ഇതിനു പുറകില്‍ ഉണ്ട്.

English summary
Flipkart will now have an offline sales presence in what is being seen as a major move to reach out to those segments of the population that are not comfortable with the internet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X