കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്യാണം കഴിയ്ക്കാത്ത ആണിനും പെണ്ണിനും ഇനി ഒരുമിച്ച് ഹോട്ടലിൽ മുറിയെടുക്കാം... ഓയോ....!!!

  • By Desk
Google Oneindia Malayalam News

മുംബൈ: ഇന്ത്യാ മഹാരാജ്യത്ത് ഒരു ഹോട്ടല്‍മുറിയെടുക്കാന്‍ തന്നെ വലിയ പാടാണ്. തിരിച്ചറിയല്‍ കാര്‍ഡും, ഉദ്ദേശവും എല്ലാം ഹോട്ടല്‍ മാനേജരെ അറിയിക്കണം. ഇനിയിപ്പോള്‍ ഒരു പുരുഷനും സ്ത്രീയും കൂടിയാണ് മുറിയെടുക്കാന്‍ എത്തുന്നതെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വരെ ചില ഹോട്ടലുകളില്‍ കാണിക്കേണ്ടിവരും.

സംഗതി എന്തോ ആകട്ടെ... പ്രായപൂര്‍ത്തിയായ ഒരു പുരുഷനും സ്ത്രീയ്ക്കും ഒരുമിച്ച് ഒരു ഹോട്ടല്‍മുറിയില്‍ താമസിക്കാന്‍ ഒരു നിയമ പ്രശ്‌നവും ഇന്ത്യയില്‍ ഇല്ല. പക്ഷേ നമ്മുടെ സദാചാര കമ്മിറ്റിക്കാര്‍ സമ്മതിക്കില്ല എന്ന് മാത്രം.

കാമുകീ-കാമുകന്‍മാരോ, അവിഹിത(?) ബന്ധക്കാരോ... ആരുമാകട്ടെ, ഇനി ഹോട്ടല്‍ മുറി കിട്ടാത്തതുകൊണ്ട് വിഷമിക്കേണ്ടിവരില്ല. നിങ്ങള്‍ക്ക് മുറി തരാന്‍ 'ഓയോ' ഉണ്ട്. എന്താണ് സംഭവം!!!

കല്യാണം

കല്യാണം

വിവാഹിതരായ ദമ്പതിമാര്‍ക്ക് പോലും ഹോട്ടല്‍മുറി കിട്ടാന്‍ പ്രയാസമായിക്കൊണ്ടിരിക്കുകയാണ് നമ്മുടെ നാട്ടില്‍. അപ്പോഴാണ് അവിവാഹിതരായ കാമുകീകാമുകന്‍മാര്‍ക്ക്!!!

 അല്ലെങ്കിലോ

അല്ലെങ്കിലോ

തരക്കേടില്ലാത്ത ഹോട്ടലുകളില്‍ മുറിയെടുക്കാന്‍ ചെന്നാല്‍ ചോദ്യങ്ങള്‍ അനവധിയായിരിക്കും. ഒരു ചോദ്യവും ചോദിക്കാത്ത ലോഡ്ജുകളും ഉണ്ടാകും. പക്ഷേ ഇവരുടെ മുഖത്ത് ഒരു അശ്ലീല ചിരി ഫിറ്റ് ചെയ്തിട്ടുണ്ടാകും.

പൊല്ലാപ്പില്ല

പൊല്ലാപ്പില്ല

അവിവാഹതിരാണെങ്കിലും ഹോട്ടലില്‍ മുറിയെടുത്ത് സമയം ചെലവഴിക്കാന്‍ ഇനി പ്രശ്‌നമില്ല. അതിനുള്ള സംവിധാനമാണ് 'ഓയോ' കൊണ്ടുവരുന്നത്.

ഓയോ

ഓയോ

ഓയോ എന്ന് കേട്ട് അത്ഭുതപ്പെടുകയൊന്നും വേണ്ട. രാജ്യത്തെ ഒട്ടേറെ ഹോട്ടലുകളെ ചേര്‍ത്തുള്ള ഒരു അഗ്രിഗേറ്ററാണിത്. ഓയോ വഴി നമുക്ക് മുറികള്‍ ബുക്ക് ചെയ്യാം.

ബജറ്റ് ഹോട്ടല്‍

ബജറ്റ് ഹോട്ടല്‍

ചെലവ് കുറഞ്ഞ, എന്നാല്‍ നിലവാരമുള്ള ഹോട്ടലുകള്‍ മുതല്‍ ആഡംബര ഹോട്ടലുകള്‍ വരെ നമുക്ക് ഓയോവഴി ബുക്ക് ചെയ്യാം. മിനിമം സൗകര്യങ്ങള്‍ ഉറപ്പിക്കാം.

കപ്പിള്‍സിന്

കപ്പിള്‍സിന്

ഓയോ ഫോര്‍ കപ്പിള്‍സ് എന്ന പുത്തന്‍ സംവിധാനമാണ് ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ളത്. അവിവാഹിതരായ ജോഡികളെ ഉദ്ദേശിച്ച് തന്നെയാണ് ഇത്തരം ഒരു സ്‌കീം എന്ന് ഓയോ തന്നെ വ്യക്തമാക്കുന്നുണ്ട്.

ഓഫറും ഉണ്ട്

ഓഫറും ഉണ്ട്

ഇപ്പോള്‍ മുറി ബുക്ക് ചെയ്യുന്ന കപ്പിള്‍സിന് 25 ശതമാനം ഓഫറും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ചില കണ്ടീഷന്‍സ് ഉണ്ടെന്ന് മാത്രം.

ആപ്പ് വഴി

ആപ്പ് വഴി

ഓയോയുടെ സ്മാര്‍ട്ട് ഫോണ്‍ ആപ്പ് വഴി ഇനി ഏത് അവിവാഹിത ദമ്പതിമാര്‍ക്കും ഹോട്ടലുകളില്‍ മുറി ബുക്ക് ചെയ്യാം. റെയ്ഡും ഭയക്കേണ്ട, ലോഡ്ജ് ജീവനക്കാരുടെ ചോദ്യങ്ങളും ഭയക്കണ്ട.

അത്രയേറെ നഗരങ്ങളില്‍

അത്രയേറെ നഗരങ്ങളില്‍

രാജ്യത്ത് 219 നഗരങ്ങളില്‍ ഓയോ ഹോട്ടലുകളുണ്ട്. ഏതാണ്ട് ആറായിരത്തി അഞ്ഞൂറിലധികം ഹോട്ടലുകള്‍. ഇപ്പോള്‍ മലേഷ്യയിലും തുടങ്ങിയിട്ടുണ്ട്.

റിതേഷ് അഗര്‍വാള്‍

റിതേഷ് അഗര്‍വാള്‍

റിതേഷ് അഗര്‍വാള്‍ എന്ന ചെറുപ്പക്കാരനാണ് 2012 ല്‍ ഒരാവല്‍ സ്റ്റേയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഒരു സ്റ്റാര്‍ട്ട് അപ്പ് തുടങ്ങുന്നത്. ഗുഡ്ഗാവിലെ ഒരു ഹോട്ടല്‍ വച്ച് തുടങ്ങിയതാണ്. പിന്നീടാണ് പേര് ഓയോ എന്നാക്കിയതും അത് ഇന്ത്യയിലെ നമ്പര്‍ വണ്‍ ഹോട്ടല്‍ അഗ്രിഗേറ്റര്‍ കമ്പനി ആയതും.

English summary
OYO Rooms Launches The 'Relationship Mode' For Unmarried Couples Looking For Some Private Time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X