ഡിജിറ്റൽ ഇടപാടുകളിലെ പ്രശ്നങ്ങൾക്കും ഉടന്‍ പരിഹാരം: കേന്ദ്രത്തിന്‍റെ ടോള്‍ ഫ്രീ നമ്പര്‍ ഉടന്‍!!

  • Written By:
Subscribe to Oneindia Malayalam

മൊബൈല്‍ വാലറ്റ്, യുപിഐ, ഭീം എന്നീ പ്ലാറ്റ്ഫോമുകളിലുള്ളവർക്ക് പരാതികള്‍ രജിസ്റ്റർ ചെയ്യാൻ കഴിയുന്നതായിരിക്കും ഈ ടോൾ ഫ്രീ നമ്പറെന്നാണ് സൂചന

ദില്ലി: ഡിജിറ്റല്‍ പേയ്മെന്‍റിനെക്കുറിച്ചുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ടോള്‍ ഫീ നമ്പർ പുറത്തിറക്കാനുള്ള ശ്രമവുമായി സർക്കാർ. 14442 എന്ന ടോൾ ഫ്രീ നമ്പറാണ് ഉപയോക്താക്കൾക്ക് ഡിജിറ്റല്‍ പേയ്മെൻറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സംശയങ്ങൾ ദൂരീകരിക്കുന്നതിനുമായി പുറത്തിറക്കുക. കേന്ദ്ര ഐടി മന്ത്രാലയും നാഷണൽ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ചേർന്നാണ് ഡിജിറ്റല്‍ പേയ്മെന്‍റ് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാന്‍ ഒരു പൊതു നമ്പർ പുറത്തിറക്കുന്നത്.

മൊബൈല്‍ വാലറ്റ്, യുപിഐ, ഭീം എന്നീ പ്ലാറ്റ്ഫോമുകളിലുള്ളവർക്ക് പരാതികള്‍ രജിസ്റ്റർ ചെയ്യാൻ കഴിയുന്നതായിരിക്കും ഈ ടോൾ ഫ്രീ നമ്പറെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നൽകുന്ന വിവരം. 14442 എന്ന ടോള്‍ ഫ്രീ നമ്പർ നാഷണൽ പേയ്മെന്‍റ് കോർപ്പറേഷന് വേണ്ടി ടെലികോം വകുപ്പ് അനുവദിച്ചിരുന്നു.

resizer

കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമായി  കേന്ദ്രസര്‍ക്കാർ നോട്ട് നിരോധനം കൊണ്ടുവന്നതോടെ രാജ്യത്തെ ഡിജിറ്റൽ പേയ്മെന്‍റ് പ്ലാറ്റുഫോമുകളിൽ 8,800 ശതമാനത്തിന്‍റെ വർധനവുണ്ടായിരുന്നു. മൊബൈൽ വാലറ്റുകളുടെ ഉപയോഗത്തിൽ 104 ശതമാനവും ആധാര്‍ അധിഷ്ഠിത പണമിടപാടുകളില്‍ 390 ശതമാനത്തിന്‍റെ വര്‍ധനവും ഉണ്ടായിരുന്നു. ഇതിനെല്ലാം റൂപേ, ക്രെഡിറ്റ് കാര്‍ഡ‍് സേവനങ്ങളില്‍ 270 ശതമാനത്തിന്‍റെ വര്‍ധനവും ഉണ്ടായിരുന്നു. നിലവില്‍ പല മൊബൈല്‍ വാലറ്റ് കമ്പനികളും ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ ഉപയോക്താക്കള്‍ നിലവിലുള്ള സംവിധാനത്തില്‍ അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.

English summary
The government is working to set-up 14442 as a toll-free phone number for grievance redressal of customers related to digital payments.
Please Wait while comments are loading...