പതജ്ഞലി ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനിലേയ്ക്ക്!! ആമസോണിലും ഫ്ലിപ്പ് കാര്‍ട്ടിലും എത്തുമെന്ന് റിപ്പോര്‍ട്

  • Written By:
Subscribe to Oneindia Malayalam

മുംബൈ: യോഗാ ഗുരു ബാബാ രാംദേവിന്റെ പതജ്ഞലി ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലേയ്ക്ക്. എട്ട് പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റുകള്‍ക്കൊപ്പം ചേര്‍ന്ന് പതജ്ഞലി ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കാനാണ് പതജ്ഞലി ആയുര്‍വേദ് ഒരുങ്ങുന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓണ്‍ലൈന്‍ വിപണിയിലേയ്ക്ക് സ്വദേശി ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിന്റെ ഭാഗമാണ് നീക്കമെന്ന് കമ്പനി പ്രതിനിധിയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പതജ്ഞലി ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനായി ജനുവരിയില്‍ തന്നെ ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട്, പേടിഎം മാള്‍, ഐഎംഎജി, ബിഗ്ബാസ്കറ്റ്, ഗ്രോഫേഴ്സ്, ഷോപ്പ് ക്ലൂസ്, സ്നാപ്പ്ഡീല്‍, എന്നീ കമ്പനികളുമായാണ്പതജ്ഞലി കരാര്‍ ഒപ്പുവയ്ക്കുക.

patanjali-

ജനുവരി 16ന് പതഞ്ജലി സംഘടിപ്പിക്കുന്ന പരിപാടിയില്‍ എല്ലാ ഓണ്‍ലൈന്‍ കമ്പനികളുടേയും പ്രതിനിധികളും പങ്കെടുക്കുമെന്നാണ് കരുതുന്നത്. ബാബാ രാംദേവിന് പുറമേ എംഡി ആചാര്യ ബാല്‍കൃഷ്ണയും പങ്കെടുക്കും. പതജ്ഞലിയുടെ സ്വന്തം പോര്‍ട്ടലായ പതജ്ഞലി ആയുര്‍വേദ്. നെറ്റ് വഴി ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് പിന്നാലെയാണ് പ്രമുഖ ഇ കൊമേഴ്സ് വെബ്ബ്സൈറ്റുകള്‍ വഴി ഓണ്‍ലൈന്‍ വിപണിയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
According to a PTI report, Patanjali Ayurved is likely to partner with eight leading etailers and aggregators to give a big push to online sales of its swadeshi range of FMCG products, a company official told the news agency.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്