കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

22 കാരിക്ക് 17 കാരന്‍ വരന്‍, പോലീസ് ഇടപെട്ടു

Google Oneindia Malayalam News

സേലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹം ഇടക്കിടെ വാര്‍ത്തയാകാറുണ്ട്. 18 വയസ്സാണ് ഇന്ത്യയില്‍ നിയമപ്രകാരം പെണ്‍കുട്ടികളുടെ വിവാഹപ്രായം. ആണ്‍കുട്ടികള്‍ക്ക് ഇത് 21 വയസ്സാണ്. അപ്പോള്‍ 21 ല്‍ താഴെയുള്ള ആണ്‍കുട്ടി വിവാഹം ചെയ്താല്‍ അതും നിയമപരമായി തെറ്റാണ്. തമിഴ്‌നാട്ടിലെ സേലത്താണ് 17 കാരന്‍ 22 കാരിയെ മിന്നുകെട്ടിയ സംഭവം ഉണ്ടായിരിക്കുന്നത്.

സേലം സിക്കനപ്പട്ടി സ്വദേശിയായ രാജന്‍ (പേര് യഥാര്‍ഥമല്ല) എന്ന 17 കാരനാണ് തൊട്ടടുത്തുള്ള അരംഗനൂര്‍ ഗ്രാമത്തിലെ ജാസ്മിന്‍ (പേര് യഥാര്‍ഥമല്ല) എന്ന 22 കാരിയുമായി ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചത്. ആണ്‍കുട്ടിയുടെ വീടിനടുത്തുള്ള കോട്ടണ്‍ മില്ലിലെ തൊഴിലാളിയാണ് ജാസ്മിന്‍. അങ്ങനെയാണ് ഇവര്‍ തമ്മില്‍ പരിചയപ്പെട്ടതും പരിചയം പ്രണയമായി വളര്‍ന്നതും. അടുത്തുതന്നെയുള്ള ഒരു അമ്പലത്തില്‍ പോയി ഞായറാഴ്ചയാണ് ഇവര്‍ വിവാഹിതരായത്.

tamil-nadu

രാജനെ കാണാതെ വീട്ടുകാര്‍ തിരച്ചില്‍ തുടങ്ങി. ഓമല്ലൂര്‍ പോലീസ് സ്‌റ്റേഷനിലും അവര്‍ പരാതി നല്‍കി. തിങ്കളാഴ്ചയാണ് രാജന്‍ ജാസ്മിന്റെ വീട്ടില്‍ താമസിച്ച കാര്യം വീട്ടുകാര്‍ അറിഞ്ഞത്. രാജനെ കൊണ്ടുവരാനായി വീട്ടുകാര്‍ അവിടേക്ക് പോയി. ഇതിനകം, രാജനും ജാസ്മിനും ചേര്‍ന്ന് സേലം എസ് പിയുടെ അടുത്ത് പോയി സംരക്ഷണം ആവശ്യപ്പെട്ടിരുന്നു.

പിന്നീട് ഓമല്ലൂര്‍ പോലീസ് രണ്ട് വീട്ടുകാരുമായി ചര്‍ച്ച നടത്തി. രാജന് പ്രായപൂര്‍ത്തിയായിട്ടില്ല എന്ന കാര്യം ജാസ്മിനെ പറഞ്ഞ് ബോധ്യപ്പെടുത്തിയ ശേഷം രാജനെ വീട്ടുകാര്‍ക്കൊപ്പം വിട്ടു. രാജന് വിവാഹ പ്രായമാകുന്നത് വരെ കാത്തിരിക്കാനും പോലീസ് ഉപദേശിച്ചു. പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയതായി രണ്ട് വീട്ടുകാരില്‍ നിന്നും എഴുതി വാങ്ങിയ ശേഷമാണ് പോലീസ് രണ്ടുകൂട്ടരെയും പോകാനനുവദിച്ചത്.

English summary
A 17-year-old boy married a 22-year-old woman in the Salem district of Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X