Get Updates
Get notified of breaking news, exclusive insights, and must-see stories!

സിഗ്നലുകളില്‍ കാത്തുനില്‍ക്കേണ്ടി വരില്ല, വഴിമാറി കൊടുക്കണം, ബസുകള്‍ക്ക് മുന്‍ഗണന വരുന്നു

കൊച്ചി: ബസ്സുകള്‍ക്ക് ട്രാഫിക് സിഗ്നലുകള്‍ ഒന്നും ബാധകമല്ലാത്ത സാഹചര്യമുണ്ടായാലോ? സങ്കല്‍പ്പിച്ച് നോക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടല്ലേ. എങ്കിലേ സങ്കല്‍പ്പമല്ല, ഇത് യാഥാര്‍ഥ്യമാകാന്‍ പോകുകയാണ്. കൊച്ചിയില്‍ ബസ്സുകള്‍ക്ക് മുന്‍ഗണന വരാന്‍ പോവുകയാണ്. കൊച്ചി മെട്രൊപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറ്റി നടപ്പാക്കുന്ന പുനക്രമീകരണത്തിലാണ് ഇത്തരമൊരു സംഗതി വരുന്നത്. ഇതിലെ പ്രധാന നിര്‍ദേശങ്ങളിലൊന്ന് ബസ്സുകള്‍ക്ക് റോഡില്‍ പ്രത്യേക പരിഗണന നല്‍കുന്ന കാര്യമാണ്. ഇത് ഉടന്‍ തന്നെ നടപ്പില്‍ വരും. സിഗ്നലുകളില്‍ ഇനി മുതല്‍ ബസ്സുകള്‍ കാത്തുനില്‍ക്കേണ്ടി വരില്ല. അതാണ് ഈ നിയമപ്രകാരമുള്ള ഏറ്റവും വലിയ നേട്ടം.

1

അതേസമയം ഇതേ ട്രാക്കില്‍ തന്നെ വരുന്ന മറ്റ് വാഹനങ്ങള്‍ക്കൊന്നും ഈ ഇളവുണ്ടാകില്ല. ആംബുലന്‍സിനും ഫയര്‍ എഞ്ചിനും നിലവില്‍ മറ്റ് വാഹനങ്ങള്‍ അടിയന്തര സാഹചര്യം പരിഗണിച്ച് മാറികൊടുക്കാറുണ്ട്. അതുപോലെ ഇനി ബസ്സുകള്‍ക്കും നിയമപ്രകാരം മുന്‍ഗണം ലഭിക്കും. മറ്റ് വാഹനങ്ങള്‍ ബസ് വരുമ്പോള്‍ വഴിമാറി കൊടുക്കേണ്ടി വരും. ബസ് സ്‌റ്റോപ്പുകളില്‍ ബസ് ബേയും നിര്‍മിക്കും. നിലവില്‍ അഞ്ച് റോഡുകളാണ് ഇത്തരത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതാണ്. ജനങ്ങള്‍ ഏത് രീതിയില്‍ സ്വീകരിക്കുമെന്നതാണ് അറിയാനുള്ളത്. ട്രാഫിക് നിയമങ്ങളുമായി ബന്ധപ്പെട്ട് വളരെയധികം പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യത കൂടുതലാണ്.

നിലവില്‍ അനുവദിച്ചിരിക്കുന്ന റോഡുകളേക്കാള്‍ കൂടുതല്‍ അനുവദിക്കാനാണ് സാധ്യത. പാസഞ്ചര്‍ സര്‍വേയ്ക്ക് ശേഷം കൂടുതല്‍ റോഡുകള്‍ ഉള്‍പ്പെടുത്തുമെന്നാണ് വിവരം. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പൂര്‍ത്തിയാവുക. ഓരോ റൂട്ടിലും ഓടുന്ന ബസ്സുകള്‍ക്കും ബസ് സ്‌റ്റോപ്പുകള്‍ക്കും നമ്പര്‍, ബസുകളെ സംബന്ധിച്ച മുഴുവന്‍ വിവരവും യാത്രക്കാരന് ലഭിക്കുന്ന ആപ്പ് തുടങ്ങിയ കാര്യങ്ങള്‍ റൂട്ട് പുനക്രമീകരണത്തിന്റെ ഭാഗമായി വരും. ജിസിഡിഎ, ജിഡ പരിധിയിലുള്ള സ്ഥലങ്ങളിലാണ് ഇത് നടപ്പാക്കുക. നിലവില്‍ ബസ്സുകള്‍ക്ക് മാത്രമായി പ്രത്യേകം ട്രാക്ക് മാറ്റിവെക്കാന്‍ റോഡില്‍ സ്ഥലമില്ല. അതുകൊണ്ട് ബസിന് മുന്‍ഗണ നല്‍കുന്നത്. ഇതിന് മാത്രമേ നിലവില്‍ സാധിക്കൂ.

നിലവില്‍ കേരളത്തിന് പുറത്തുള്ള വലിയ നഗരങ്ങളില്‍ ഉള്ളത് പോലെ ഓരോ റൂട്ടിനും പ്രത്യേകം നമ്പര്‍ എന്ന രീതി കൊണ്ടുവരാനാണ് ആലോചനകള്‍ നടക്കുന്നത്. ബസ് സ്‌റ്റോപ്പുകളും ഇതിന് അ നുബന്ധമായി നമ്പറുകളിലേക്ക് മാറിയേക്കും. ഇതോടെ ബസുകളില്‍ ഇ ടിക്കറ്റിംഗ് എളുപ്പമാകും. സ്ഥലപ്പേരുകള്‍ ഉപയോഗിച്ചാണ് ഇപ്പോഴത്തെ സംവിധാനം. ഇത് ആപ്പിലേക്ക് ഒതുക്കുമ്പോള്‍ പല പ്രശ്‌നങ്ങളും വരാനാണ് സാധ്യത. പരിമിതകളും ധാരാളമുണ്ട്. പ്രധാനമായും റൂട്ടുകള്‍ക്ക് അടക്കം തെറ്റുവരാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ നമ്പറിലേക്ക് മാറിയാല്‍ എല്ലാം എളുപ്പത്തില്‍ നടക്കും.

കൊവിഡ് ലോക്ഡൗണ്‍ ആയതിനാല്‍ പാസഞ്ചര്‍ സര്‍വേ ഇതുവരെ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ഒരേ റൂട്ടില്‍ തന്നെ എല്ലാ ബസ്സുകലും വട്ടംകറങ്ങുന്നത് വലിയ ബുദ്ധിമുട്ടാകും. ഇതിന് പകരം ബസ് റൂട്ടുകള്‍ അല്ലാത്ത, എന്നാല്‍ സര്‍വീസുകള്‍ക്ക് സൗകര്യമുള്ള റോഡുകള്‍ കൂടി ഉള്‍പ്പെടുത്തി പുതിയ റൂട്ടുകളും വരും. പുതിയ പാലങ്ങള്‍ പലതും വന്നിട്ടുണ്ടെങ്കിലും, അവയിലൊന്നും ബസ് സര്‍വീസുകളില്ല. ഇതും പരിഗണിക്കും. പാര്‍പ്പിട കേന്ദ്രങ്ങളെല്ലാം ബസ് റൂട്ടില്‍ നിന്ന് കിലോ മീറ്ററുകള്‍ അകലെയാണ്. റൂട്ട് പുനസംഘടനയില്‍ ഇതെല്ലാം പരിഗണിക്കും. വൈപ്പില്‍ ബസ്സുകള്‍ നഗരത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത് അടക്കമുള്ള കാര്യങ്ങളും പരിഗണനയിലുണ്ട്.

കൊടുങ്ങല്ലൂര്‍-എരമല്ലൂര്‍ റൂട്ട് നിലവില്‍ മുന്‍ഗണനയിലുള്ളതാണ്. പൂത്തോട്ട അങ്കമാലി, തോപ്പുംപടി-എംജി റോഡ്-തമ്മനം-കാക്കനാട്, ആലുവ അങ്കമാലി, എന്നിവയാണ് മുന്‍ഗണനയിലുള്ള റൂട്ടുകള്‍. വിപ്ലവകരമായ തീരുമാനമായിട്ടാണ് ഇതിനെ കാണുന്നത്. സമയലാഭം അടക്കം ഇതിലുണ്ട്. ബസ്സുകളുടെ സര്‍വീസും നല്ല രീതിയിലാവും. അതേസമയം എന്ന് മുതലാണ് ഇത് നടപ്പാക്കി തുടങ്ങുന്നതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ഉടന്‍ ആരംഭിക്കുമെന്ന് സൂചനയുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+