യുഡിഎഫ് കോട്ട ഇളക്കി; കൈവച്ച മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചു... ആരാണ് പി രാജീവ്
തിരുവനന്തപുരം: തൃശൂര്‍ ജില്ലയിലെ മേലഡൂര് ആണ് അഡ്വ പി രാജീവിന്റെ സ്വദേശം. ഏറെ കാലമായി കളമശേരിയിലാണ് താമസം. യുഡിഎഫിന്റെ ഉറച്ച മണ്ഡലമായ കളമശേരിയില്‍ മികച്ച വിജയം നേടിയാണ് ഇത്തവണ നിയമസഭയിലെത്തിയത്. സംഘടനാ തലത്തിലും രാഷ്ട്രീയ തലത്തിലും മികച്ച പ്രകടനം നടത്തിയിട്ടുള്ള രാജീവ് രണ്ടാം പിണറായി വിജയന് സര്‍ക്കാരില്‍ മന്ത്രിയാകുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ആദ്യമായി നിയമസഭയിലെത്തുമ്പോള്‍ തന്നെ മന്ത്രിയായി എന്ന പ്രത്യേകതയുമുണ്ട് അദ്ദേഹത്തിന്. അതിന് കാരണമായത് പിന്നിട്ട വഴികളില്‍ അദ്ദേഹം പതിപ്പിച്ച വ്യക്തി മുദ്രകളാണ്.

എഴുത്തുകാരന്, പത്രപ്രവര്ത്തകന്, പാര്ലമെന്റേറിയന് എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന വ്യക്തിയാണ് പി രാജീവ്. എസ്എഫ്ഐയിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. ഡിവൈഎഫ്ഐയുടെയും ഭാരവാഹിയായി. ശേഷം സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയും ഇപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും. ദേശാഭിമാനി ചീഫ് എഡിറ്ററാണ്.
മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍
2015ലാണ് രാജ്യസഭാ എംപി കാലാവധി പൂര്‍ത്തിയാക്കിയത്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രശംസ പിടിച്ചുപറ്റുന്ന പ്രവര്‍ത്തനങ്ങളാണ് രാജീവിന്റേത്. രാജ്യസഭയില്‍ അദ്ദേഹം തുടരണമെന്ന് എല്ലാ കക്ഷി നേതാക്കളും ആവശ്യപ്പെട്ടിരുന്നു. രാജ്യസഭയില്‍ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി ലീഡറായിരുന്നു. ചീഫ് വിപ്പും. ഇന്ത്യയെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിച്ചിട്ടുണ്ട്. ആഗോളവല്‍ക്കരണ കാലത്തെ ക്യാമ്പസ് ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മികച്ച എംപിക്കുള്ള പുരസ്കാരങ്ങളടക്കം ഒട്ടേറെ അംഗീകാരങ്ങളും ലഭിച്ചു. കുസാറ്റ് സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ പ്രഫസറായ ഡോ, വാണി കേസരിയാണ് ഭാര്യ. ഹൃദ്യ, ഹരിത എന്നിവര്‍ മക്കള്‍.
അതീവ ഗ്രാമറസായി അതിദി പൊഹാങ്കർ; പുതിയ ചിത്രങ്ങൾ കാണാം
-
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി












Click it and Unblock the Notifications