അടിമാലി ഗ്രാമപഞ്ചായത്തില്‍ വീണ്ടും ഭരണ പ്രതിസന്ധി: എല്‍ഡിഎഫ് ഭരണത്തനെതിരെ അവിശ്വാസ പ്രമേയം
അടിമാലി: നിലവിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ജോര്‍ജ്ജിനെതിരെ യുഡിഎഫ് അംഗങ്ങള്‍ അവിശ്വാസ പ്രമേയമാവശ്യപ്പെട്ട് കത്ത് നല്‍കി.യുഡിഎഫ് തുടങ്ങി വച്ച വികസന പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് കൊണ്ടു പോകാനാണ് ഇടതു ഭരണസമതിക്കെതിരെ അവിശ്വാസം സമര്‍പ്പിച്ചിട്ടുള്ളതെന്ന് യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. നിലവിലെ വൈസ് പ്രസിഡന്റായിരുന്ന വിനു ചോപ്രക്ക് അവിശ്വാസ പ്രമേയത്തിലൂടെ സ്ഥാന നഷ്ടം സംഭവിച്ചതിന് പിന്നാലെയാണ് പ്രസിഡന്റായിട്ടുള്ള ശ്രീജ ജോര്‍ജ്ജിനെതിരെ യുഡിഎഫ് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് കത്ത് നല്‍കിയിട്ടുള്ളത്.
'വയനാടേ, എന്റേട്ടനെ നന്നായി നോക്കണേ" ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായ പ്രിയങ്ക ഗാന്ധി
ഒരു സ്വതന്ത്രന്‍ ഉള്‍പ്പെടെ 11 അംഗങ്ങള്‍ ഒപ്പിട്ട കത്ത് യുഡിഎഫ് അംഗങ്ങള്‍ ബുധനാഴ്ച്ച ഉച്ചക്കഴിഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രവീണ്‍ കെ വാസുവിന് കൈമാറി.യുഡിഎഫ് തുടങ്ങി വച്ച വികസന പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് കൊണ്ടു പോകാനാണ് ഇടതു ഭരണസമതിക്കെതിരെ അവിശ്വാസം സമര്‍പ്പിച്ചിട്ടുള്ളതെന്ന് കത്ത് നല്‍കിയ ശേഷം യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞു.
21 പഞ്ചായത്ത് ഭരണസമതിയില്‍ യുഡിഎഫ് 10,എല്‍ഡിഎഫ് 9,സ്വതന്ത്രര്‍ 2 എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷി നില.രണ്ട് സ്വതന്ത്രരെ ഒപ്പം നിര്‍ത്തുകയും യുഡിഎഫ് അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റ്ുമായിരുന്നു സ്്മിതാ മുനിസ്വാമിയെ പഞ്ചായത്തംഗത്വം രാജി വയ്പ്പിച്ച് സിപിഎമ്മില്‍ ചേര്‍ത്തുമായിരുന്നു എല്‍ഡിഎഫ് യുഡിഎഫിന്റെ കൈയ്യില്‍ ഭരണം പിടിച്ചെടുത്തത്.
തുടര്‍ന്ന് സ്മിതാ മുനിസ്വാമി രാജി വച്ച ഒഴിവിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് അംഗം തന്നെ വിജയിച്ചതോടെ നഷ്ടപ്പെട്ടു പോയ ഭരണം തിരികെ പിടിക്കാന്‍ യുഡിഎഫ് കരുക്കള്‍ നീക്കി തുടങ്ങി.ഇതിന്റെ തുടര്‍ച്ചയായാണ് എല്‍ഡിഎഫ് ഭരണ സമതിക്കെതിരെ യുഡിഎഫ് അവിശ്വാസത്തിന് കളമൊരുക്കുന്നത്.കത്തില്‍ ഒപ്പിട്ട പതിനൊന്നംഗങ്ങള്‍ അവിശ്വാസത്തെ പിന്തുണച്ചാല്‍ വീണ്ടും ഭരണം യുഡിഎഫിന്റെ കൈയ്യിലെത്തും.