കാശ്മീരില്‍ ആക്രമണം രണ്ട്, ഗ്രാനൈഡ് ആക്രമണത്തില്‍ 18 പേര്‍ക്ക് പരിക്ക്

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: കാശ്മീരില്‍ ഗ്രാനേഡ് ആക്രമണത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പോലീസുകാര്‍ ഉള്‍പ്പടെയാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ലെന്ന് പോലീസ് ഓഫീസര്‍ അറിയിച്ചു.

അതേസമയം സൗത്ത് കാശ്മീരിലെ കുല്‍ഗ്രാം ജില്ലയില്‍ കോളേജ് വിദ്യാര്‍ത്ഥികളും സുരക്ഷാസേനകളും തമ്മിലുണ്ടായ ഏറ്റുമുട്ടില്‍ 14 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. പ്രദേശത്തെ ഗവണ്‍മെന്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.

kashmir

പരിക്കേറ്റ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. കണ്ണിന് പെല്ലറ്റ് കൊണ്ട് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ശ്രീനഗറിലെ ആശുപത്രിയിലേക്കും മറ്റ് വിദ്യാര്‍ത്ഥികളെ ജില്ലാ ആശുപത്രിയിലേക്കും മാറ്റി.

English summary
18 injured in grenade attack, student agitation as violence rages on.
Please Wait while comments are loading...