കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്‌സിറ്റ് പോള്‍ സര്‍വേ: മോദി തന്നെ അടുത്ത പിഎം

  • By Aswathi
Google Oneindia Malayalam News

ദില്ലി: പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണലിന് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ വിവിധ എക്‌സിറ്റ് പോള്‍ സര്‍വേകള്‍ പുറത്തുവന്നു തുടങ്ങി. 'അബ് കി ബാര്‍ മോദി സര്‍ക്കാര്‍' എന്ന വാക്ക്യം ശരിവയ്ക്കുന്നതാണ് എക്‌സിറ്റ് പോള്‍ സര്‍വേ പ്രവചനം. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വിധി ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ സഖ്യത്തിന് അനുകൂലമായിരിക്കും.

ഗുജറാത്ത്, ബീഹാര്‍, ആസാം, ഉത്തരപ്രദേശ്, സീമാന്ധ്ര സംസ്ഥാനങ്ങളില്‍ ബി ജെ പി വന്‍ നേട്ടമുണ്ടാക്കുമെന്നാണ് പ്രവചനങ്ങള്‍. കേരളവും കര്‍ണാടകയും കോണ്‍ഗ്രസിന് ഒപ്പം നില്‍ക്കുമെന്നും സര്‍വേകള്‍ പ്രചിക്കുന്നു. ദേശീയ തലത്തില്‍ ഇടതു പാര്‍ട്ടികളുടെ നില കൂടുതല്‍ പരുങ്ങലിലാകുമെന്നാണ് സര്‍വേകളിലെ പൊതു നിഗമനം. പ്രാദേശീക കക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസിനും, അണ്ണ ഡി എം കെയ്ക്കും മുന്‍ തൂക്കമുണ്ടാകും.

exitpoll

നാനൂറ് സീറ്റുകളിലേറെ മത്സരിച്ച ആം ആദ്മി പാര്‍ട്ടി പല സംസ്ഥാനങ്ങളിലും വോട്ട് പിടിയ്ക്കുമെങ്കിലും വിരലിലെണ്ണാവുന്ന സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് സൂചനകള്‍. ദില്ലിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എ എ പി നടത്തിയ മുന്നേറ്റം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാകില്ലെന്നാണ് പ്രവചനം. ദില്ലിയില്‍ ബി ജെ പിയ്ക്ക് 7-7 വരെ കിട്ടുമ്പോള്‍ ആപ്പ് രണ്ട് സീറ്റു നേടുമെന്നും കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നുമാണ് എക്‌സിറ്റ് പോള്‍ സര്‍വെ.

യു ഡി എഫ് കേരളം തൂത്തുവാരുമെന്ന് ടൈംസ് നൗ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. യു ഡി എഫ് 18 സീറ്റും എല്‍ ഡി എഫ് രണ്ട് സീറ്റും നേടുമെന്നാണ് ടെംസിന്റെ പ്രവചനം. സിഎന്‍എന്‍ -ഐബിഎന്‍ പ്രവചനപ്രകാരം യു ഡി എഫിന് 11-14 സീറ്റും ഹെഡ്‌ലൈന്‍സ് ടുഡെയുടെ പ്രവചനപ്രകാരം 13-17 സീറ്റും ലഭിക്കും. ബി ജെ പി കേരളത്തിലും അക്കൗണ്ട് തുറക്കുമെന്നാണ് എബിപി എസി നീല്‍സണ്‍ പ്രവചയ്ക്കുന്നത്.

ഈ പ്രവചനങ്ങള്‍ സത്യമാകുകയാണെങ്കില്‍ അഭിമാനകരമായ നേട്ടവുമായ മോദി രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകുകയും ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി ഏറ്റുവാങ്ങി യു പി എയും കോണ്‍ഗ്രസും കളമൊഴിയുകയും ചെയ്യും.

English summary
Ab ki baar Modi sarkar — that's the unanimous verdict of several exit polls as far as the big picture is concerned, with all of them predicting either that the NDA would get a majority or would get very close to it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X