കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ക്ക് മാത്രമായി ബെംഗളൂരുവില്‍ ടെക്‌നോപാര്‍ക്ക് ഒരുങ്ങുന്നു

  • By ഭദ്ര
Google Oneindia Malayalam News

ബെംഗളൂരു: സ്ത്രീകള്‍ക്ക് മാത്രമായി ടെക്‌നോപാര്‍ക്ക് ഒരുക്കുകയാണ് കര്‍ണ്ണാടക സര്‍ക്കാര്‍. കനകപുര താലൂക്കില്‍ ഹരോഹള്ളിയിലാണ് 300 ഏക്കറില്‍ ടെക്‌നോപാര്‍ക്ക് ഉയരാന്‍ പോകുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ അനുവാദത്തോടെ ടെക്‌നോപാര്‍ക്കിന്റെ കോണ്‍ട്രോക്ട് വര്‍ക്കുകള്‍ ആരംഭിച്ചു കഴിഞ്ഞു. പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നത്തോടെ 56 അപേക്ഷകളാണ് സ്ത്രീകളില്‍ നിന്നും ഷോപ്പുകള്‍ ആരംഭിക്കുവാന്‍ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത്.

30-bangalore

ഐടി, ഫുഡ് പ്രൊസസ്സിംഗ്, ടെക്സ്റ്റയില്‍സ്, ടെലികോം, ഇലക്ട്രോണിക്‌സ് എന്നിങ്ങനെ 135 കോടിയുടെ നിക്ഷേപവും 2800 സ്ത്രീകള്‍ക്ക് ജോലിയുമാണ് ടെക്‌നോപാര്‍ക്ക് ഓഫര്‍ ചെയ്യുന്നത്.

സ്ത്രീ സംരംഭകര്‍ക്ക് അവസരങ്ങള്‍ കുറഞ്ഞ് വരുന്ന സാഹചര്യത്തിലാണ് സ്ത്രീകള്‍ക്ക് മാത്രമായി ടെക്‌നോപാര്‍ക്ക് ആരംഭിക്കുന്നതിന് കാരണമായതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ രത്‌ന പ്രഭ പറഞ്ഞു.

English summary
karnataka's first and exclusive tech park to be set up for women by the government will come up at Harohalli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X