കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വീപ്പര്‍ ജോലിക്കുവേണ്ടി 4,000 ബിരുദധാരികള്‍

  • By Anwar Sadath
Google Oneindia Malayalam News

ബര്‍വാനി: ഇന്ത്യയിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്കിടയില്‍ തൊഴിരഹിതര്‍ വര്‍ധിച്ചുവരികയാണെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് കഴിഞ്ഞദിവസം മധ്യപ്രദേശിലെ ബര്‍വാനിയില്‍ നടന്ന ഒരു ഇന്റര്‍വ്യൂ. ബര്‍വാനി ജില്ലാ കോടതിയിലെ പ്യൂണ്‍ സ്വീപ്പര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവിനായി എത്തിയത് നാലായിരത്തോളം ബിരുദധാരികളായിരുന്നത്രെ.

കോടതി തന്നെയാണ് പത്രത്തില്‍ ഇന്റര്‍വ്യൂവിനായുള്ള പരസ്യം ചെയ്തത്. 18 ഒഴിവുകളാണ് ഉണ്ടായിരുന്നത്. 16 പ്യൂണ്‍ തസ്തികയിലേക്കും 2 സ്വീപ്പര്‍ ഒഴിവുകളിലേക്കുമായിരുന്നു ഇന്റര്‍വ്യൂ. ഇന്റര്‍വ്യൂ നിശ്ചയിച്ച സ്ഥലത്ത് ജോലിയന്വേഷിച്ചെത്തിയ ചെറുപ്പക്കാരെക്കണ്ട് ഉദ്യോഗസ്ഥര്‍ ഞെട്ടിയെന്നാണ് ഇതുസംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടിലുള്ളത്.

jobs

ബര്‍വാനിയില്‍ നിന്നു മാത്രമല്ല മധ്യപ്രദേശിലെ ഒട്ടുമിക്ക ജില്ലകളില്‍ നിന്നും തൊഴിലന്വേഷകര്‍ പുലര്‍ച്ചെ മുതല്‍ ക്യൂവില്‍ ഇടം പിടിച്ചിരുന്നു. എട്ടാം ക്ലാസ് ആയിരുന്നു ഒഴിവിലേക്കുള്ള അടിസ്ഥാന യോഗ്യത. എന്നാല്‍ അപേക്ഷിച്ച 4,185 പേരില്‍ ഭൂരിപക്ഷവും ബിരുദധാരികളായിരുന്നു. ബിരുദമുണ്ടെങ്കിലും ജീവിക്കാന്‍ ജോലിയില്ലാത്തതാണ് തൊഴിലന്വേഷകരുടെ എണ്ണം വര്‍ധിക്കാന്‍ ഇടയായത്.

സ്വീപ്പര്‍ ജോലിയാണെങ്കിലും സര്‍ക്കാര്‍ ജോലി സുരക്ഷിതത്വം നല്‍കുന്നെന്നാണ് ഒരു തൊഴിലന്വേഷകന്‍ പറഞ്ഞത്. ജോലിയില്ലാതിരിക്കുന്നതിലും നല്ലതല്ലേ എന്തെങ്കിലുമൊക്കെ ജോലിയുണ്ടാകുന്നത് എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. അതേസമയം, ജോലിയുമായി ബന്ധമൊന്നുമില്ലാത്ത കാര്യങ്ങളാണ് ഇന്റര്‍വ്യൂവില്‍ ചോദിച്ചതെന്ന് ഇവര്‍ പറഞ്ഞു.

English summary
4000 graduates queue up for posts of peon and sweeper
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X