മഹാരാഷ്ട്രയിലും കൂട്ടശിശു മരണം, ഓഗസ്റ്റിൽ മരിച്ചത് 55 കുഞ്ഞുങ്ങൾ, മരണ കാരണം....

  • Posted By:
Subscribe to Oneindia Malayalam

നാസിക്: രാജ്യത്ത് ശിശുമരണം തുടർകഥയാകുന്നു. ഉത്തർ പ്രദേശിനും രാജസ്ഥാനും പിന്നാലെ മഹാരാഷ്ട്രയിലും ശിശു മരണം. നാസിക്കിലെ ജില്ല ജില്ലാ ആശുപത്രിയിൽആഗസ്റ്റ് മാസത്തിൽ മാത്രം മരിച്ചത് 55 കുഞ്ഞുങ്ങൾ. എന്നാൽ അധികൃതരുടെ പിഴവു മൂലമല്ല കുട്ടികൾ മരിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

ഗുര്‍മീതിന്റെ ആശ്രമപരിസരത്ത് വീണ്ടും റെയ്ഡ്; കണ്ടെത്തിയത് അനധികൃത സ്‌ഫോടകവസ്തുവിന്റെ ഫാക്ടറി

നാസിക്കിലെ ജില്ല സിവിൽ ആശുപത്രിയിൽ കഴിഞ്ഞ ഏപ്രിൽ മുതൽ ആഗസ്റ്റ് മാസം വരെ നടന്ന ശിശുമരണ നിരക്കാണ് പുറത്തു വന്നിരിക്കുന്നത്. ഈ കാലയളവിനുള്ളിൽ 187 കുഞ്ഞുങ്ങളാണ് ഇവിടെ മരിച്ചത്. ഇതിൽ 55 കുഞ്ഞുങ്ങൾ ഈ ആഗസ്റ്റ് മാസമാണ് മരിച്ചത്.

 അഞ്ച് മാസത്തിനിടെ 187 കുഞ്ഞുങ്ങൾ

അഞ്ച് മാസത്തിനിടെ 187 കുഞ്ഞുങ്ങൾ

യുപിക്കു പിന്നാലെ മഹാരാഷ്ട്രയിലും ശിശുമരണം .കഴിഞ്ഞ അഞ്ച് മാസത്തിനിടെ 187 കുഞ്ഞുങ്ങളാണ് നാസിക്കിലെ സിവിൽ ആശുപത്രിയിൽ മരിച്ചത്. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് ഏറ്റവും കൂടുതൽ ശിശു മരണം ഇവിടെ നടന്നത്.

ആശുപത്രി അധികൃതരുടെ പിഴവല്ല

ആശുപത്രി അധികൃതരുടെ പിഴവല്ല

യുപിയിലെ പോലെ ഓക്സിജൻ സിലിണ്ടറിന്റെ അഭാവമല്ല മരണ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. മാസം തികയാതെ നടക്കുന്ന പ്രസവം,ശ്വാസകോശ സംബന്ധമായ അസുഖങ്ങളാലാണ് കുട്ടുകൾ മരിച്ചതെന്ന് ആശുപത്രി സർജൻ സുരോഷ് ജഗ്ദാലെ അറിയിച്ചു

കുഞ്ഞുങ്ങളുടെ മരണ നിരക്ക് ഉയരാൻ കാരണം

കുഞ്ഞുങ്ങളുടെ മരണ നിരക്ക് ഉയരാൻ കാരണം

കുട്ടികളുടെ മരണ നിരക്ക് സംബന്ധമായ കണക്കുകൾ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇത് അത്യാസന്ന നിലയിൽ മറ്റു ആശുപത്രിയിൽ ഇവിടെ എത്തിയ കുട്ടികളുടെ എണ്ണവും ഉൾപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ഇത്രയധികം മരണസംഖ്യ ഉയരാൻ കാരണം.

ആശുപത്രിയിൽ അസൗകര്യങ്ങൾ

ആശുപത്രിയിൽ അസൗകര്യങ്ങൾ

കുഞ്ഞുങ്ങളുടെ മരണത്തിനു കാരണം ആശുപത്രിയിലെ അസൗകര്യങ്ങളാണെന്നും അധികൃതർ ആരോപിക്കുന്നുണ്ട്. ഒരുകുട്ടിക്കു മാത്രം സൗകര്യമുള്ള ഇൻക്യുബേറ്ററിൽ ഒന്നിൽ കുടുതൽ കുട്ടികളെ പ്രവേശിപ്പിക്കേണ്ട സാഹചര്യമാര്യമാണുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.

 അന്വേഷണം വേണം

അന്വേഷണം വേണം

കുഞ്ഞുങ്ങളുടെ മരണത്തെ തുടർന്ന് നാസിക് സിവിൽ ആശുപത്രി സന്ദർശിച്ച സ്ഥലം എംഎൽഎ അണുബാധയാണോ മരണകാരണമെന്ന് അന്വഷിക്കാൻ
ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ സർക്കാർ ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുതതാൻ അടിയന്തരമയി ഇടപെടുമെന്ന് ആരോഗ്യമന്ത്രി ദീപക് സാവാന്ത് പറഞ്ഞു.

ശിശു മരണം

ശിശു മരണം

ഇന്ത്യൻ സംസ്ഥാനങ്ങളിൽ ശിശുമരണം തുടർകഥയാകുന്നു. യുപിയിലെ ധാരുണ സംഭവത്തിനു ശേഷം ഇന്ത്യിലെ മറ്റു സംസ്ഥാനങ്ങളിലേയും ശിശു മരണ കണക്കുകൾ പുറം ലോകത്ത് വരുകയാണ്,യുപിക്കു പുറമേ മധ്യപ്രദേശിലും രാജസ്ഥാനിലും ഇപ്പോൾ മഹാരാഷ്ട്രയിലും ശിശു മരണം റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൂടുതൽ കുഞ്ഞുങ്ങൾ മരിച്ചത് യുപിയിലാണ്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Fifty-five children have died in the Nashik Civil Hospital in August, raising questions on the medical infrastructure in place to treat them

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്