കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ പ്രമുഖ വെബ്‌സൈറ്റുകള്‍ ഹാക്കിങ് ഭീഷണിയില്‍, പുറകില്‍ അല്‍ഖ്വയ്ദയോ?

  • By Neethu
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ റെയില്‍വ്വേയുടെ റെയില്‍നെറ്റ് പേജ് തീവ്രവാദ സംഘടനയായ അല്‍ഖ്വയ്ദ ഹാക്ക് ചെയ്ത വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു.ഹാക്ക് ചെയ്ത പേജില്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് വേണ്ടി സന്ദേശം രേഖപ്പെടുത്തി ഉപേക്ഷിക്കുകയും ചെയ്തു.

ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെടുന്നത് ആദ്യമായല്ല. ഹാക്ക് ചെയ്യപ്പെട്ടതിന് ശേഷം ഇന്ത്യന്‍ ഓര്‍ഗനൈസേഷനും അതോറിറ്റികളും സമവായ ചര്‍ച്ചയില്‍ എത്തുന്നതും പതിവാണ്. എന്നാല്‍ ഹാക്കിങിനെക്കുറിച്ച് പുറത്തു വന്നിരിക്കുന്ന പുതിയ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യയിലെ എല്ലാ പ്രധാനപ്പെട്ട സൈറ്റുകളും ഇത്തരം തീവ്രവാദ സംഘടനയുടെ വലയത്തിലാണ് എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ....

ഇന്ത്യയില്‍ ഹാക്ക് ചെയ്യപ്പെടാന്‍ പോകുന്നതും ചെയ്യപ്പെട്ടതുമായ വെബ്‌സൈറ്റുകള്‍ ഇവയാണ്...

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(TRAI)

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(TRAI)

ഇന്ത്യല്‍ ടെലികോം റെഗുലേറ്റര്‍ ട്രായ് വെബ്‌സൈറ്റാണ് അടുത്തതായി ഹാക്ക് ചെയ്യപ്പെടാന്‍ പോകുന്നത്. ലക്ഷക്കണക്കിന് ഇമെയില്‍ ഐഡികളാണ് സൈറ്റില്‍ ദിവസവും എത്തുന്നത്. ഇത്തരം ഐഡികളില്‍ പ്രതികരണം അറിയിക്കുന്നതിന് കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ വന്നിരിക്കുന്നത്. പ്രമുഖ ഹാക്കിങ് ഗ്രൂപ്പുകള്‍ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.

ഇന്ത്യന്‍ ആര്‍മി

ഇന്ത്യന്‍ ആര്‍മി


2015 ഏപ്രില്‍ മാസത്തില്‍ ഇന്ത്യന്‍ ആര്‍മിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ആര്‍മി ഉദ്യോഗസ്ഥരുടെ ശബള വിവരങ്ങള്‍ അടങ്ങുന്ന സൈറ്റാണ് ഹാക്ക് ചെയ്തത്.

വിവിധ യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റുകള്‍

വിവിധ യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റുകള്‍


ഫെബ്രുവരിയില്‍ ജെഎന്‍യു ലൈബ്രറി വെബ്‌സൈറ്റ് ഹാക്ക് ചെയ്യ്തു, ജനുവരിയില്‍ ഒറീസ അഗ്രികള്‍ച്ചര്‍ ആന്‍ഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു.

ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍(ISRO)

ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍(ISRO)


2015 ജൂലൈ മാസത്തില്‍ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. വെബ്‌സൈറ്റ് ആക്‌സസിലൂടെ പോര്‍ട്ടല്‍ വാങ്ങുന്നതിനാണ് ശ്രമിച്ചത്. പിന്നീട് സൈറ്റില്‍ 404 ഇറര്‍ കാണിക്കുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

കേരള സര്‍ക്കാര്‍ വെബ്‌സൈറ്റ്

കേരള സര്‍ക്കാര്‍ വെബ്‌സൈറ്റ്

2015 സെപ്റ്റംബറില്‍ പാകിസ്താനി ഹാക്കേഴ്‌സ് കേരള സര്‍ക്കാര്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്യുകയും പകരം പാകിസ്താനി സിദ്ധാബാദ് എന്നാക്കുകയും ചെയ്തു. സൈറ്റില്‍ ' വി ആര്‍ ആന്‍ ആര്‍മി ഓഫ് പാകിസ്താനി ഹാക്കേഴ്‌സ് ' എന്നും കുറിച്ചിരുന്നു. ഇതേ സംഭവം ഇന്ത്യന്‍ റവന്യൂ സര്‍വ്വീസിലും സംഭവിച്ചു.
 സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍(CBI)

സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍(CBI)


2010 മുതല്‍ ഇന്ത്യന്‍ സൈബര്‍ സ്‌പേസിന് നേരെയുള്ള ഹാക്കിങ് ആക്രമങ്ങള്‍ തുടരുകയാണ്.

ഡിജിറ്റല്‍ ഇന്ത്യ നേരിടുന്ന വെല്ലുവിളി

ഡിജിറ്റല്‍ ഇന്ത്യ നേരിടുന്ന വെല്ലുവിളി

നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നമാകും ഹാക്കിങ്. സുപ്രധാന തെളിവുകള്‍ അടങ്ങുന്ന പ്രധാനപ്പെട്ട വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതോടെ ഇന്ത്യയുടെ സുരക്ഷിതത്വമാണ് ചോദ്യം ചെയ്യപ്പെടുന്നത്.

English summary
Hackers from all over the world have bypassed the securities of several governmental websites. As the Indian government pushes the 'Digital India' initiative, it should be vary of cyber threats from all around the world.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X