അരി വാങ്ങാനെത്തിയ 45കാരിയോട് വില കുറച്ച് അരി തരാമെന്ന്!അരിക്കടയ്ക്ക് പിറകില്‍ സംഭവിച്ചത് കേട്ടാല്‍..

  • By: Afeef
Subscribe to Oneindia Malayalam

ഹൈദരാബാദ്: അരി വാങ്ങാനെത്തിയ മധ്യവയസ്‌ക്കയെ അരിക്കടക്കാരനും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. ഹൈദരാബാദ് സനാത്ത് നഗറില്‍ അരിക്കച്ചവടം നടത്തുന്ന അശോകും, ഇയാളുടെ സുഹൃത്തുക്കളും ചേര്‍ന്നാണ് 45കാരിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മെയ് 7 ഞായറാഴ്ചയാണ് പീഡനം നടന്നത്. തിങ്കളാഴ്ച രാവിലെയാണ് സ്ത്രീ പോലീസില്‍ പരാതി നല്‍കിയത്. ഞായറാഴ്ച രാവിലെ അരി വാങ്ങാനായി അരിക്കടയിലെത്തിയ തന്നോട് വില കുറഞ്ഞ നല്ല അരിയുണ്ടെന്നും, രാത്രി വീട്ടിലെത്തിയാല്‍ അത് തരാമെന്നും പറഞ്ഞാണ് അശോക് വീട്ടിലേക്ക് ക്ഷണിച്ചതെന്നാണ് സ്ത്രീ പരാതിയില്‍ പറയുന്നത്.

വില കുറഞ്ഞ അരി തരാമെന്ന്...

വില കുറഞ്ഞ അരി തരാമെന്ന്...

ഞായറാഴ്ച രാവിലെയാണ് അരി വാങ്ങാനായി 45കാരി അരിക്കടയിലെത്തുന്നത്. അരിക്കടയിലെത്തിയ സ്ത്രീയോട് വില കുറഞ്ഞ നല്ല അരിയുണ്ടെന്നും, വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന അരി രാത്രിയില്‍ വന്നാല്‍ തരാമെന്നും അരിക്കടക്കാരനായ അശോക് പറഞ്ഞു.

അരി പരിശോധിക്കുന്നതിനിടെ...

അരി പരിശോധിക്കുന്നതിനിടെ...

അശോകിന്റെ വാക്ക് വിശ്വസിച്ച സ്ത്രീ രാത്രി ഇയാളുടെ വീട്ടിലെത്തി. വില കുറഞ്ഞ അരി കാണിച്ചുതരാമെന്ന് പറഞ്ഞ് അശോക് സ്ത്രീയെ വീട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. വീട്ടിനുള്ളില്‍ വെച്ച് അരിയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനിടെയാണ് സ്ത്രീയെ പീഡിപ്പിച്ചത്.

ക്രൂരമായ പീഡനം...

ക്രൂരമായ പീഡനം...

അരി പരിശോധിക്കുന്നതിനിടെയാണ് സ്ത്രീയെ അശോകും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചത്. ഒരാള്‍ പീഡിപ്പിക്കുന്നതിനിടെ മറ്റു രണ്ട് പേര്‍ ചേര്‍ന്ന് ബലമായി പിടിച്ചുവച്ചെന്നും സ്ത്രീയുടെ പരാതിയില്‍ പറയുന്നുണ്ട്.

പോലീസ് അന്വേഷണം...

പോലീസ് അന്വേഷണം...

സ്ത്രീയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സ്ത്രീയെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. അതേസമയം, അശോകിന്റെ കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ ആരാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

കര്‍ണ്ണാടകയിലെന്ന്...

കര്‍ണ്ണാടകയിലെന്ന്...

സ്ത്രീ പോലീസില്‍ പരാതി നല്‍കിയതോടെ അരിക്കടക്കാരനായ അശോക് ഒളിവില്‍ പോയിരിക്കുകയാണ്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പിന്തുടര്‍ന്ന പോലീസ്, അശോക് കര്‍ണ്ണാടകയിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

English summary
A Rice Trader rapes woman in hyderabad.
Please Wait while comments are loading...