കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10000 പേര്‍ പങ്കെടുത്ത മതംമാറ്റ ചടങ്ങ്... ബുദ്ധമതം സ്വീകരിക്കുമെന്ന് പ്രഖ്യാപനം, പരാതിയുമായി ബിജെപി

Google Oneindia Malayalam News

ന്യൂഡല്‍ഹി: ബുദ്ധ മതം സ്വീകരിക്കുന്ന വന്‍ ജനക്കൂട്ടം പങ്കെടുത്ത ചടങ്ങിനെതിരെ ബിജെപി. ഡല്‍ഹിയിലെ എഎപി മന്ത്രി രാജേന്ദ്ര പാല്‍ ഗൗതവും ചടങ്ങില്‍ പങ്കെടുത്തു. ഇതിന്റെ വീഡിയോയും ഫോട്ടോകളും പുറത്തുവന്നതോടെയാണ് ബിജെപി പ്രതിഷേധവുമായി രംഗത്തുവന്നത്. ഈ മതംമാറ്റ ചടങ്ങ് എഎപി-ബിജെപി പോരിന് ഇടയാക്കിയിട്ടുണ്ട്. ഹിന്ദു ദൈവങ്ങളെ ആരാധിക്കില്ലെന്ന് ചടങ്ങില്‍ ശപഥം ചെയ്തുവെന്നാണ് ബിജെപി ഉയര്‍ത്തുന്ന ആരോപണം. ഡല്‍ഗിയിലെ അംബേദ്കര്‍ ഭവനിലാണ് ഒക്ടോബര്‍ അഞ്ചിന് പരിപാടി നടന്നത്.

a

ബ്രഹ്മാവില്‍ വിശ്വസിക്കില്ല, വിഷ്ണുവിലും മഹേശ്വരയിലും വിശ്വസിക്കുകയോ അവരെ ആരാധിക്കുകയോ ചെയ്യില്ല. രാമനെയും കൃഷ്ണനെയും ആരാധിക്കില്ല... തുടങ്ങിയ പ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തവര്‍ എടുത്തു എന്ന് ബിജെപി ആരോപിക്കുന്നു. ഇതിന്റെ ചിത്രങ്ങളും അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഇതോടെ പ്രതികരണവുമായി മന്ത്രി രാജേന്ദ്ര പാല്‍ രംഗത്തുവന്നു. ഇത് ബുദ്ധനിലേക്കും ജയ് ഭീമിലേക്കുമുള്ള വഴിയാണ്. 10000ത്തിലധികം പേര്‍ ജാതീയതയില്‍ നിന്നും തൊട്ടുകൂടായ്മയില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കുമെന്ന് പ്രതിജ്ഞ എടുത്തുവെന്നും മന്ത്രി ട്വിറ്ററില്‍ അറിയിച്ചു.

നടി ദിവ്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; ഇസ്ലാമിക ആചാര പ്രകാരം രഹസ്യ വിവാഹം, പിന്നീട്...നടി ദിവ്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; ഇസ്ലാമിക ആചാര പ്രകാരം രഹസ്യ വിവാഹം, പിന്നീട്...

ഇതിനെതിരെ രംഗത്തുവന്ന ബിജെപി നേതാക്കള്‍ പറയുന്നത്, മതംമാറ്റ ചടങ്ങ് ഇന്ത്യയെ തകര്‍ക്കാനുള്ള പരിപാടിയാണ് എന്നാണ്. അരവിന്ദ് കെജ്രിവാളിന്റെ മന്ത്രിസഭയിലെ അംഗമായ രാജേന്ദ്ര പാല്‍ ഇന്ത്യയെ തകര്‍ക്കുന്ന പദ്ധതി നടപ്പാക്കുകയാണെന്ന് വീഡിയോ പങ്കുവച്ച് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു. ഹിന്ദു വിരുദ്ധ പ്രചാരണത്തിന്റെ സ്‌പോണ്‍സര്‍ കെജ്രിവാളാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

a

ഹിന്ദുമതത്തെയും ബുദ്ധ മതത്തെയും അവഹേളിക്കുകയാണ് എഎപി മന്ത്രിയും സംഘവും ചെയ്യുന്നതെന്ന് ബിജെപി എംപി മനോജ് തിവാരി കുറ്റപ്പെടുത്തി. എഎപി മന്ത്രിമാര്‍ കലാപത്തിന് പ്രേരിപ്പിക്കുകയാണ്. രാജേന്ദ്ര പാലിനെ എഎപി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം. ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കുമെന്നും മനോജ് തിവാരി പറഞ്ഞു.

അതേസമയം, കടുത്ത ഭാഷയിലാണ് രാജേന്ദ്ര പാല്‍ പിന്നീട് പ്രതികരിച്ചത്. ബിജെപി രാജ്യവിരുദ്ധ ശക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ബുദ്ധമത വിശ്വാസിയാണ്. അതുകൊണ്ട് മറ്റുള്ളവര്‍ക്ക് എന്താണ് കുഴപ്പം. പരാതിയുള്ളവര്‍ ആ വഴി നോക്കട്ടെ. ഏത് മതം വിശ്വസിക്കാനും ഭരണഘടന അനുമതി നല്‍കുന്നുണ്ട്. ബിജെപിക്ക് എഎപിയെ ഭയമാണ്. അവര്‍ക്ക് വ്യാജമായ പരാതി നല്‍കാന്‍ മാത്രമേ സാധിക്കൂവെന്നും രാജേന്ദ്ര പാല്‍ പറഞ്ഞു.

English summary
AAP Minister Rajendra Pal Gautam Attends Mass Conversion Program in Delhi; BJP Criticized
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X