കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ് എംഎല്‍എ തൊമാറിന്റെ ബിഎസ് സി ബിരുദം വ്യാജം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ആം ആദ്മി എംഎല്‍എ ജിതേന്ദര്‍ സിങ് തൊമാറിന്റെ നിയമബിരുദം സംശയത്തിന്റെ നിഴലിലാണെങ്കില്‍ ബി എസ് സി ബിരുദം വ്യാജമാണെന്നുറപ്പിച്ച് പോലീസ്. അവാധ് സര്‍വകലാശാലയില്‍ നടന്ന തെളിവെടുപ്പില്‍ തൊമാര്‍ പഠിച്ചതായുള്ള രേഖകളൊന്നും കണ്ടെടുക്കാനായില്ല. തൊമാര്‍ സര്‍വകലാശാലയുടെ കീഴിലെ വിദ്യാര്‍ഥിയല്ലെന്ന് നേരത്തെ സത്യവാങ്മൂലവും ഉണ്ടായിരുന്നു.

നാലോളം സ്ഥലങ്ങളിലാണ് തൊമാറിനെ അന്വേഷണസംഘം തെളിവെടുപ്പിനെത്തിച്ചത്. എന്നാല്‍, നാലു സ്ഥലങ്ങളില്‍ നിന്നും തൊമാര്‍ ബിരുദ വിദ്യാര്‍ഥിയാണെന്ന് തെളിയിക്കുന്ന രേഖകളൊന്നും കണ്ടെത്തിയില്ല. 1986-87 കാലഘട്ടത്തില്‍ തോമര്‍ അദ്ദേഹത്തിന്റെ ബിഎസ്‌സി പഠനം പൂര്‍ത്തിയാക്കിയെന്നായിരുന്നു പറഞ്ഞിരുന്നത്.

jitendra-singh-tomar

എന്നാല്‍, ഇതുസംബന്ധിച്ച് അരവിന്ദ് കെജ് രിവാളിന് തൊമാര്‍ സമര്‍പ്പിച്ചത് വ്യാജ വിവരാവകാശ രേഖയാണെന്ന് സംശയം ഉണ്ടായിട്ടുണ്ട്. മാത്രമല്ല, താന്‍ മൂന്നുവര്‍ഷം പഠിച്ചെന്ന് പറയുന്ന കോളേജിലേക്കുള്ള വഴിയോ, കോളേജിലെ ക്ലാസോ ചൂണ്ടിക്കാട്ടാന്‍ തൊമാറിന് കഴിഞ്ഞില്ല. ബിഎസ് സി ബിരുദ സര്‍ട്ടിഫിക്കറ്റ് തൊമാര്‍ എങ്ങിനെ സംഘടിപ്പിച്ചു എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.

കസ്റ്റഡി കാലാവധി കഴിഞ്ഞതിനാല്‍ കോടതിയില്‍ ഹാജരാക്കിയ തൊമാറിനെ രണ്ടുദിവസത്തേക്കു കൂടി പോലീസിന് വിട്ടുനല്‍കി. 11 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പോലീസ് ആവശ്യപ്പെട്ടിരുന്നത്. അതിനിടെ, തൊമാറിനെതിരെ നടപടിയെടുക്കണമെന്ന് ആം ആദ്മി പാര്‍ട്ടിക്കുള്ളില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. മുന്‍ മന്ത്രിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
AAP MLA Jitendra Singh Tomar's BSc degree proved fake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X