കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2019ൽ ബിജെപിയിൽ താര പോരാട്ടം; പ്രമുഖ നടി ബിജെപിയിൽ, മോദിയുടെ കടുത്ത ആരാധികയെന്ന് താരം

  • By Goury Viswanathan
Google Oneindia Malayalam News

ദില്ലി: ഇന്ത്യൻ രാഷ്ട്രീയവും സിനിമയും തമ്മിലുള്ള ഇഴയടുപ്പം പുതിയ കാര്യമല്ല. വെളളിത്തിരയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് ചേക്കേറിയവരും രാഷ്ട്രീയത്തിൽ നിന്ന് സിനിമയിലേക്കെത്തിയവരും കുറവല്ല. ചിലർ ഇന്ത്യൻ രാഷ്ട്രീയത്തിലെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചു, ചിലർ പരാജിതരായി മടങ്ങി.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ പ്രമുഖ സിനിമാ താരങ്ങളെ ഇറക്കി തിരഞ്ഞെടുപ്പിനെ നേരിടാന് ബിജെപി കരുക്കൾ നീക്കുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അക്ഷയ് കുമാർ, സണ്ണി ഡിയോൾ, തുടങ്ങി എഴുപതോളം പേർ പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ പ്രമുഖ നടി ബിജെപി പാളയത്തിലേക്ക് ചേക്കേറിയിരിക്കുകയാണ്. വിശദാംശങ്ങൾ ഇങ്ങനെ:

തിരഞ്ഞെടുപ്പിന് മുൻപ്

തിരഞ്ഞെടുപ്പിന് മുൻപ്

പ്രശ്സത ബംഗാളി നടി മൗഷുമി ചാറ്റർജിയാണ് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലേക്ക് ചേക്കേറിയിരിക്കുന്നത്. ബംഗാളിന്റെ ചുമതലയുള്ള മുതിർന്ന നേതാവ് വിജയ് വർഗിയയാണ് മൗഷുമിയെ ബിജെപിയിലേക്കടുപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. ദേശിയ അധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കളുമായി മൗഷുമി ദില്ലിയിൽ കൂടിക്കാഴ്ച നടത്തി.

സ്ഥാനാർത്ഥി

സ്ഥാനാർത്ഥി

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മൗഷുമി ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മൗഷുമി മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. 70കാരിയാണ് മൗഷുമി.

 പ്രധാനമന്ത്രിയുടെ ആരാധിക

പ്രധാനമന്ത്രിയുടെ ആരാധിക

ബിജെപിയോടൊപ്പം പ്രവർത്തിക്കു എന്നത് തന്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു, മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ആരാധികയാണ് താനെന്നും മൗഷുമി മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. 2004ലെ പരാജയത്തിന് ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്നും മൗഷുമി വിട്ടു നിൽക്കുകയായിരുന്നു. സിപിഎം സ്ഥാനാർത്ഥിയായിരുന്ന മുഹമ്മദ് സലിമിനോടാണ് മൗഷുമി 2004ൽ പരാജയപ്പെട്ടത്.

 വെള്ളിത്തിരയിലെ താരം

വെള്ളിത്തിരയിലെ താരം

2015ൽ അമിതാഭ് ബച്ചനൊപ്പം പിങ്ക് എന്ന ചിത്രത്തിലാണ് മൗഷുമി അവസാനമായി അഭിനയിച്ചത്. എഴുപതുകളിൽ നിരവധി ഹിന്ദി ബംഗാളി ചിത്രങ്ങളിൽ മൗഷുമി വേഷമിട്ടിട്ടുണ്ട്. ഷമ്മി കപൂർ, രാജേഷ് ഖന്ന, ജീതേന്ദ്ര തുടങ്ങിയ താരങ്ങൾക്കൊപ്പവും മൗഷുമി വേഷമിട്ടിട്ടുണ്ട്. നിരവധി പുരസ്കാര ജേതാവ് കൂടിയാണ് മൗഷുമി.

മമതയെ നേരിടാൻ

മമതയെ നേരിടാൻ

ബിജെപിക്ക് ശക്തമായ വെല്ലുവിളിയാണ് ബംഗാളിൽ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ഉയർത്തുന്നത്. നിലവിൽ രണ്ട് ലോക്സഭാ സീറ്റുകൾ മാത്രമാണ് ബിജെപിക്കുള്ളത്. ബംഗാളിൽ കൂടുതൽ സീറ്റുകൾ പിടിക്കാൻ കൂടുതൽ ജനകീയരായ താരങ്ങളെയും നേതാക്കളെയും ഇറക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. മറ്റൊരു ബംഗാളി താരം രുപാ ഗാംഗുലി 2015ൽ ബിജെപിയിൽ ചേർന്നിരുന്നു. നിലവിൽ രാജ്യസഭാംഗമാണ് രൂപ.

മകളെ കാണാൻ അനുവാദത്തിനായി

മകളെ കാണാൻ അനുവാദത്തിനായി

മകളെ കാണാൻ അനുവദിക്കാൻ മരുമകനോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് മൗഷുമി ചാറ്റർജി അടുത്തിടെ കോടതിയെ സമീപിച്ചത് വലിയ വാർത്തയായിരുന്നു. കോമയിൽ കിടക്കുന്ന മകളെ കാണാൻ മരുമകനും കുടുംബവും അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മൗഷുമി കോടതിയെ സമീപിച്ചത്. മൗഷുമിയുടെ ആവശ്യം കോടതി തള്ളിക്കളഞ്ഞു.

 പ്രമുഖ താരങ്ങൾ

പ്രമുഖ താരങ്ങൾ


ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കായി പ്രമുഖ താരങ്ങൾ അണിനിരക്കുമെന്നാണ് റിപ്പോർട്ടുകൾ. സിനിമയ്ക്ക് പുറമെ സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും ഉണ്ടാകും. അക്ഷയ് കുമാറിനെ ദില്ലിയിൽ നിന്നും മാധുരി ദീക്ഷിതിനെ മുംബൈയിൽ നിന്നും സണ്ണി ഡിയോളിനെ ഗുർദാസ്പൂരിൽ നിന്നും മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന.

ശബരിമല ദർശനത്തിന് ശേഷം കനകദുർഗയും ബിന്ദുവും എവിടെ? പിന്തുടർന്ന് പ്രതിഷേധക്കാർശബരിമല ദർശനത്തിന് ശേഷം കനകദുർഗയും ബിന്ദുവും എവിടെ? പിന്തുടർന്ന് പ്രതിഷേധക്കാർ

English summary
actress maushmi chatterjee joins bjp in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X