ഭീകരരുടെ ലക്ഷ്യം തീർഥാടകരായിരുന്നില്ല !!! ആദ്യം വെടിയുതിർത്തത് പോലീസ് വാഹനത്തിനു നേരെ !!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: അമർനാഥ് തീർഥാടകർക്കു നേരെയുള്ള ഭീകരാക്രമണത്തിനു പിന്നിൽ ലഷ്കറ്‍ ഇ തൊയ്ബ ഭീകര സംഘടനയെന്ന് പോലീസ്.കൂടാതെ ഭീകരുടെ ലക്ഷ്യം താർഥാടകർ ആയിരുന്നില്ല മറിച്ച് പോലീസ് ഉദ്യോഗസ്ഥരായിരുന്നു .

ആക്രമണത്തിൽ സ്ത്രീകളടക്കം ഏഴ് പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നിൽ പാക് തീവ്രവാദി അബു ഇസ്മയിലാണെന്നാണ് പോലീസിന്റെ നിഗമനം .കാശ്മീരിലെ അനന്തനാഗ് ജില്ലയിൽ തിങ്കളാഴ്ച ഉച്ചയ്ക്കാണ് അമർനാഥ് തീർഥാടകരുടെ ബസിനു നേരെ ഭീകരാക്രമണം നടന്നത്.

പോലീസ് ജീപ്പിനു നേരെ ആക്രമണം

പോലീസ് ജീപ്പിനു നേരെ ആക്രമണം

ആദ്യം പോലീസ് ജീപ്പിന് നേരെയാണ് ആക്രമണം അഴിച്ചു വിട്ടത്. തുടർന്ന് അനന്ത് നാഗിലെ സെക്യൂരിറ്റി പോസ്റ്റിന് സമീപം വെച്ചാണ് ബസ്സിനു നേരെ വെടിയുതിര്‍ക്കുന്നത്. ബസ്സിന്റെ മൂന്ന് വശവും നിന്നു കൊണ്ട് തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. ജമ്മു കശ്മീരിലെ തീര്‍ഥാടന ശേഷം തീര്‍ഥാടകരെയും കൊണ്ട് മടങ്ങുകയായിരുന്നു ബസ് മൂന്ന് വശവും നിന്നു കൊണ്ട് തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. ജമ്മു കശ്മീരിലെ തീര്‍ഥാടന ശേഷം തീര്‍ഥാടകരെയും കൊണ്ട് മടങ്ങുകയായിരുന്നു.

ബുഹാർവാനിയുടെ കൊലപാതകം

ബുഹാർവാനിയുടെ കൊലപാതകം

ബുഹർവാനിയുടെ മരണത്തെ തുടർന്ന് കശ്മീരിൽ സംഘർഷം പെട്ടിപ്പുറപ്പെടുകയായിരുന്നു. സംഘർഷത്തിൽ അയവു വന്നതിനെ തുടർന്ന് താഴിവര സമാധാനത്തിലേക്ക് നീങ്ങുമ്പോഴാണ് വീണ്ടും ഭീകരാക്രമണം ഉണ്ടായത്

ലക്ഷ്യം തീർഥാടകരല്ല പോലീസെന്ന്

ലക്ഷ്യം തീർഥാടകരല്ല പോലീസെന്ന്


ഭീകരാക്രമണത്തിലൂടെ ഭീകരർ ലക്ഷ്യമിട്ടത് തീർഥാടകരെയല്ല മറിച്ച് പോലീസുകാരെയാണെന്നു സൂചന.

അമർനാഥ് യാത്ര താൽകാലികമായി നിർത്തിവെച്ചിരുന്നു

അമർനാഥ് യാത്ര താൽകാലികമായി നിർത്തിവെച്ചിരുന്നു

കാശ്മീരിലെ സ്ഥിതിഗതികൾ വീണ്ടും വഷളായതിനെ തുടർന്ന് അമർനാഥ് യാത്ര താൽകാലികമായി നിർത്തിവെച്ചിരുന്നു.കഴിഞ്ഞ ദിവസം വീണ്ടും പുനരാരംഭിക്കുകയായിരുന്നു.40 ദിവസം നീണ്ട അമര്‍നാഥ് യാത്ര ജൂണ്‍ 28 നാണ് തുടങ്ങിയത്. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉപഗ്രഹ നിരീക്ഷണം അടക്കമുള്ളവ ഇത്തവണ ഏര്‍പ്പെടുത്തിയിരുന്നു.

കാശ്മീരിൽ കർഫ്യൂ

കാശ്മീരിൽ കർഫ്യൂ

ഹിസ്ബൂൾ മുജാഹിദ് കമാന്റർ ബുഹർവാനി കൊല്ലപ്പെട്ടതിന്റെ ഒന്നാം വർഷികത്തെ തുടർന്ന് കാശ്മീരിലെ മൂന്നിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു.

വാനിയുടെ മരണത്തിൽ ലഷ്കര്‍ ഇ ത്വയ്ബ പകരം വീട്ടി

വാനിയുടെ മരണത്തിൽ ലഷ്കര്‍ ഇ ത്വയ്ബ പകരം വീട്ടി

ലഷ്കര്‍ ഇ ത്വയ്ബ കമാന്‍ഡോ ബര്‍ഹാന്‍ വാനിയുടെ ഒന്നാം ചരമദിനത്തോടനുബന്ധിച്ച് കശ്മീര്‍ താഴ് വരയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ സുരക്ഷാസേനയും രഹസ്യാന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ജൂലൈ എട്ടിന് കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീര്‍ താഴ് വരയില്‍ ശക്തമായ സംഘര്‍ഷാവസ്ഥയും ഉടലെടുത്തിരുന്നു.

English summary
Seven pilgrims, most of them women, were killed on Monday night in Jammu and Kashmir when terrorists opened fire on a bus returning from the Amarnath shrine. At least 20 more people were injured in one of the worst terror strikes in the state.
Please Wait while comments are loading...