കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗ്നിപഥ് പ്രതിഷേധം: പ്രധാനമന്ത്രി മൂന്ന് സൈനിക മേധാവികളുമായി നാളെ കൂടിക്കാഴ്ച നടത്തും

Google Oneindia Malayalam News

ദില്ലി: അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ജൂണ്‍ 21-ന് കര, നാവിക, വ്യോമസേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തും. മൂന്ന് സേനാ മേധാവികളും പ്രത്യേകം പ്രധാനമന്ത്രിയെ കാണും. നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരി കുമാര്‍ ആദ്യം പ്രധാനമന്ത്രി മോദിയെ കാണുമെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. പുതിയ സൈനിക സ്‌കീമിന് കീഴില്‍ അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ് ആരംഭിക്കുന്നതിന് മൂന്ന് പ്രതിരോധ സേവനങ്ങള്‍ ഇതിനകം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

അഗ്നിപഥിന്റെ ആദ്യ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ച് കരസേന, രജിസ്ട്രേഷൻ അടുത്ത മാസം മുതൽഅഗ്നിപഥിന്റെ ആദ്യ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ച് കരസേന, രജിസ്ട്രേഷൻ അടുത്ത മാസം മുതൽ

അതേസമയം, അഗ്നിപഥിനെതിരെ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. ഇന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആഹ്വാനം ചെയ്ത ബാരത് ബന്ദിനെ തുടര്‍ന്ന് പൊലീസ് കര്‍ശന സുരക്ഷയാണ് ഒരുക്കിയത്. ഐപിസി വകുപ്പുകള്‍ പ്രകാരം കലാപകാരികളെ പിടികൂടാന്‍ പോലീസുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍, വീഡിയോ റെക്കോര്‍ഡിംഗ് ഉപകരണങ്ങള്‍, സിസിടിവികള്‍ എന്നിവ വഴി കലാപകാരികള്‍ക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

modi

ഭാരത് ബന്ദിന്റെ ആഹ്വാനങ്ങളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് ആസ്ഥാനമായുള്ള എല്ലാ ദുര്‍ബല സൈനിക സ്ഥാപനങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലും പരിസരങ്ങളിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. പഞ്ചാബ് പോലീസ് എഡിജിപി (ക്രമസമാധാനം) ജില്ലാ പോലീസ് മേധാവികളോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബി ജെ പി ഓഫീസുകളിലും സുരക്ഷ ശക്തമാക്കാന്‍ നിര്‍ദ്ദേശമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ ബീഹാറിലെയും പശ്ചിമ ബംഗാളിലെയും വിവിധ നഗരങ്ങളില്‍ നിന്ന് പുറപ്പെടുന്ന ഏഴ് ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. ബീഹാര്‍, ബംഗാളില്‍ നിന്ന് പുറപ്പെടുന്ന മറ്റ് പത്ത് ട്രെയിനുകളുടെ സമയക്രമവും പുനഃക്രമീകരിച്ചിട്ടുണ്ട്.

ഇതിനിടെ, അപേക്ഷകരുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അടുത്ത മാസം ആരംഭിക്കുമെന്ന് സൈന്യം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ഇന്ത്യന്‍ ആര്‍മിയില്‍ അഗ്നിവീര്‍സ് ഒരു പ്രത്യേക റാങ്ക് രൂപീകരിക്കുമെന്ന് സൈന്യം പറഞ്ഞു, ഇത് നിലവിലുള്ള മറ്റേതൊരു റാങ്കില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്നും സൈന്യം വ്യക്തമാക്കുന്നു. നാല് വര്‍ഷത്തെ സേവന കാലയളവില്‍ നേടിയ രഹസ്യവിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ നിന്നും അവരെ വിലക്കുമെന്നും സൈന്യം അറിയിച്ചു.

Recommended Video

cmsvideo
Agnipath പ്രതിഷേധം മുറുകുന്നു, രാജ്യമെങ്ങും കനത്ത സുരക്ഷ | *Defence

ആഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി ഇന്ത്യയിലുടനീളം അഗ്‌നിപഥ് പദ്ധതിക്ക് കീഴില്‍ 83 ആര്‍മി റിക്രൂട്ട്മെന്റ് റാലികള്‍ നടക്കും. മൂന്ന് സര്‍വീസുകളിലെ ഉദ്യോഗസ്ഥര്‍ ഞായറാഴ്ച പുതിയ നയത്തിന് കീഴിലുള്ള അഗ്‌നിവീറുകളുടെ എന്റോള്‍മെന്റിന്റെ വിശാലമായ ഷെഡ്യൂള്‍ നല്‍കിയതിന് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം പുറത്തുവന്നത്.

English summary
Agnipath protest: PM Narendra Modi to meet three army chiefs tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X