തിരഞ്ഞെടുപ്പ് ഫലം 
മധ്യപ്രദേശ് - 230
PartyLW
BJP1150
CONG1050
BSP40
OTH60
രാജസ്ഥാൻ - 199
PartyLW
CONG1010
BJP741
IND120
OTH120
ഛത്തീസ്ഗഡ് - 90
PartyLW
CONG650
BJP190
BSP+50
OTH10
തെലങ്കാന - 119
PartyLW
TRS4840
TDP, CONG+1011
AIMIM33
OTH31
മിസോറാം - 40
PartyLW
MNF026
IND08
CONG05
OTH01
 • search

രണ്ടില ചിഹ്നം ശശികല പക്ഷത്തിന് ? 111 പേജുള്ള സത്യാവാങ്മൂലം സമർപ്പിച്ചു, തീരുമാനം ഉടൻ...

 • By Ankitha
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ചെന്നൈ: അണ്ണാഡിഎംകെയുടെ പാർട്ടി ചിഹ്നമായ രണ്ടിലയ്ക്ക് വേണ്ടിയുള്ള പളനിസ്വാമി- ദിനകരൻ പക്ഷത്തിന്റെ തർക്കം രൂക്ഷമാകുന്നു. പാർട്ടി ചിഹ്നത്തിനും എഐഎഡിഎംകെ പാർട്ടി പേരും ലഭിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനിൽ ഇരുവിഭാഗക്കാരും കൂടുതൽ തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്. അണ്ണാഡിഎംകെ നേതാവായ ടിടിവി ദിനകരൻ 111 പേജുള്ള സത്യാവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. 82 പോജുള്ള സത്യവാങ്മൂലമാണ് ഭരണപക്ഷം സമർപ്പിച്ചിരിക്കുന്നത്.

  ജനങ്ങൾക്ക് ഒരുപിടി തൊഴിൽ അവസരങ്ങളുമായി മോദി സർക്കാരിന്റെ ബുള്ളറ്റ് ട്രെയിൻ പദ്ധതി

  നവംബർ 8 ന് കേസ് പരിഗണിച്ച കമ്മീഷൻ 13 നുള്ളിൽ തെളിവുകൾ ഹാജരാക്കാൻ ഇരു പക്ഷത്തോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ നവംബര‍ 10 നുള്ളിൽ കേസിൽ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി തിരഞ്ഞെടുപ്പു കമ്മീഷനോട് നിർദേശീച്ചിരുന്നു. എന്നാൽ അത് നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല.

  കുട്ടികളുടെ സുരക്ഷയ്ക്കായി സംസ്ഥാനത്ത് ബാല സൗഹൃദ പോലീസ് സ്റ്റേഷനുകളും, പ്രവർത്തനങ്ങൾ ഇങ്ങനെ...

  രണ്ടില ചിഹ്നം മരവിപ്പിച്ചു

  രണ്ടില ചിഹ്നം മരവിപ്പിച്ചു

  അണ്ണാഡിഎംകെ പാർട്ടിയുടെ ചിഹ്നവമായ രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരുന്നു. ജയലളിതയുടെ മരണത്തെ തുടർന്ന് നടക്കാനിരുന്ന ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ , പാർട്ടി ചിഹ്നത്തിനായുള്ള തർക്കത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടില മരവിപ്പിച്ചത്. അണ്ണാഡിഎംകെ ഇരു വിഭാഗങ്ങളായ എടപ്പാടി പളനി സ്വാമി -പനീർശെൽവ വിഭാഗവും ജയലളിതയുടെ തോഴി ശശികലയും അനന്തരവൻ ടിടിവി ദിനകരൻ പക്ഷവും പാർട്ടി ചിഹ്നത്തിനും വേണ്ടി രംഗത്തെത്തിയിരുന്നു

  കേസ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ

  കേസ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ

  ജയലളിതയുടെ മരണ ശേഷം ശശികലയും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പനീർശെൽവവും ഇരു ചേരികളായി പിരിഞ്ഞിരുന്നു. മുഖ്യമന്ത്രിപദത്തിനു വേണ്ടിയുള്ള തർക്കത്തെ തുടർന്നാണ് ഇവർ പിരിഞ്ഞത്. ഒടുവിൽ ശശികല പക്ഷം ഭരണം പിടിച്ചെടുക്കുകയും എടപ്പാടി സർക്കാർ അധികാരത്തിലേറുകയും ചെയ്തു. പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന ശശികലയുടെ അനന്തരവനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കൊണ്ടു വരാനുള്ള നീക്കത്തെ തുടർന്ന് ഇപിഎസ്- ശശികല വിഭാഗങ്ങൾക്കിടയിൽ തർക്കം തുടങ്ങി .ഇരുവരും രണ്ടു ചേരിയിൽമാറി. ഇതിനിടെ രണ്ടില ചിഹ്നത്തിനു വേണ്ടി ഇരു ഒപിഎസ്- ശിശികല വിഭാഗങ്ങൾ രംഗത്തെത്തിയതോടു കൂടിയാണ് കേസ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കയ്യിൽ എത്തുന്നത്.

  തിരഞ്ഞെടുപ്പ് കമ്മീഷനു കൈകൂലി നൽകി

  തിരഞ്ഞെടുപ്പ് കമ്മീഷനു കൈകൂലി നൽകി

  അണ്ണാഡിഎംകെ ചിഹ്നമായ രണ്ടില ലഭിക്കുന്നതിനായി ടിടിവി ദിനകരൻ തിരഞ്ഞെടുപ്പ് കമ്മീഷനു കൈക്കൂലി നൽകാൻ ശ്രമിച്ചിരുന്നു. തിരഞ്ഞെടുപ്പ് അംഗങ്ങൾക്ക് നൽകാനായി ഒരു കോടി മൂപ്പത് ലക്ഷം രൂപയും ബി.എം.ഡബ്യു, മെഴ്സിഡസ് കാറുകളും ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ദിനകരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കൈകൂലി ആരോപണത്തെ ദിനകരൻ എതിർത്തിരുന്നു.താൻ ആർക്കും കൈക്കൂലി നൽകിയിട്ടില്ലെന്നാണ് ടിടിവിയുടെ വാദം.

   രണ്ടില മരവിപ്പിച്ചു

  രണ്ടില മരവിപ്പിച്ചു

  രണ്ടിലയ്ക്ക് വേണ്ടി അണ്ണാഡിഎംകെയിലെ ഇരു വിഭാഗങ്ങൾ തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചതിനെ തുടർന്ന് ഔദ്യോഗിക ചിഹ്നം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരുന്നു. ജയലളിതയുടെ മരണത്തെ തുടർന്ന് ആർകെ നഗറിൽ നടക്കാൻ പോകുന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം ഉപയോഗിക്കെണ്ടെന്നും മുൻപ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിരുന്നു. എന്നാൽ പാർട്ടിയുടെ ഔദ്യോഗിക വിഭാഗം തങ്ങളാണെന്നും രണ്ടില ചിഹ്നം തങ്ങൾക്ക് ആവകാശപ്പെട്ടതാണെന്നും ശശികലയും അനന്തരവൻ ദിനകരനും നേരത്തെ വ്യക്തമാക്കിയിരുന്നു. ദിനകരൻ കൈക്കൂലി വാഗ്ദാനം ചെയ്തതിനെ തുടർന്ന് ഏപ്രിൽ 12 ന് നടക്കാനിരുന്ന തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു.

   കേസ് കോടതിയിൽ

  കേസ് കോടതിയിൽ

  അണ്ണാ ഡിഎംകെ ഔദ്യോഗിക രണ്ടില ചിഹ്നം ആര്‍ക്ക് നല്‍കണം എന്നത് സംബന്ധിച്ച് ഒക്ടോബര്‍ 31നകം തീരുമാനമെടുക്കണമെന്ന് നേരത്തെ മദ്രാസ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി നൽകിയ സമയത്തിനുള്ളിൽ കേസ് പരിഹരിക്കാൻ കമ്മീഷനായില്ല. രണ്ടില ചിഹ്നവുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ സത്യവാങ്‌മൂലങ്ങള്‍ സമര്‍പ്പിക്കാന്‍ ഇരു വിഭാഗക്കാരോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൂടുതല്‍ സമയം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ടി.ടി.വി ദിനകരൻ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ദിനകരന്റെ ഹർജി അന്ന് കോടതി തളളിയിരുന്നു. ഇതിനെ തുടർന്ന് ഇരുകൂട്ടരം സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.

  English summary
  : Both the warring factions of the All India Dravida Munnetra Kazhagam (AIADMK) on Monday submitted to the Election Commission their final arguments in writing laying their claim to the partys 'Two Leaves symbol.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more