കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരികള്‍ പുതിയ നയത്തെ സ്വാഗതം ചെയ്യുന്നു... പക്ഷേ അത് വേണം, തുറന്ന് പറഞ്ഞ് ഡോവല്‍!!

Google Oneindia Malayalam News

ദില്ലി: കശ്മീരില്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ദേശീയ സുരക്ഷാ കാര്യ ഉപദേഷ്ടാവ് അജിത് ഡോവല്‍. കശ്മീരികള്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ പൂര്‍ണ തൃപ്തരാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അതേസമയം നിയന്ത്രണങ്ങള്‍ തുടരുന്നത് പാകിസ്താന്റെ കടന്നുകയറ്റം തടയുന്നതിനാണെന്നും ഡോവല്‍ വ്യക്തമാക്കി. പാകിസ്താന്റെ സാന്നിധ്യം കശ്മീരില്‍ ഉണ്ടെന്ന സൂചനയാണ് ഡോവല്‍ നല്‍കിയത്.

1

ആര്‍ട്ടിക്കിള്‍ 370 എന്നത് പ്രത്യേക പദവിയല്ല. അത് പ്രത്യേക വിവേചനമാണ്. അത് ഇല്ലാതാക്കിയതിലൂടെ കശ്മീരികളെ ഇന്ത്യക്കാരായി മാറ്റിയിരിക്കുകയാണ്. അവര്‍ക്ക് ഇനി ഇന്ത്യക്കാരുടെ എല്ലാ അവകാശങ്ങളും ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരുമായിട്ടാണ് ഡോവല്‍ ഇക്കാര്യം സംസാരിച്ചത്. ജമ്മുവിലും ലഡാക്കിലും ഇപ്പോഴും നിരോധനാജ്ഞ ഉണ്ടെന്നും, ലാന്‍ഡ് ഫോണ്‍ ബന്ധം പുന:സ്ഥാപിച്ചെന്നും ഡോവല്‍ വ്യക്തമാക്കി.

നിലവില്‍ 199 ജില്ലകളില്‍ വെറും 10 എണ്ണത്തില്‍ മാത്രമാണ് നിരോധനാജ്ഞ ഉള്ളതെന്നും ഡോവല്‍ വ്യക്തമാക്കി. അതേസമയം നേതാക്കള്‍ വീട്ടുതടങ്കല്‍ സാങ്കേതിക നടപടിയാണെന്ന് ഡോവല്‍ പറയുന്നു. അത് നിയമപ്രകാരമാണ്. ഈ വിഷയത്തില്‍ കോടതിയോട് മാത്രമാണ് ഉത്തരം പറയാനുള്ളത്. നിയമവിരുദ്ധമായിട്ടാണ് ചെയ്തതെങ്കില്‍ അത് വലിയ വില നല്‍കേണ്ടി വരുമായിരുന്നെന്നും ഡോവല്‍ പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ തീരുമാനത്തില്‍ എല്ലാവരും സംതൃപ്തിയിലാണ്. ഭൂരിഭാഗം കശ്മീരികളും ഇതിനെ പിന്തുണയ്ക്കുന്നുണ്ട്. അവര്‍ പുതിയ അവസരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. നല്ലൊരു ഭാവി, കൂടുതല്‍ യുവാക്കള്‍ക്ക് തൊഴില്‍ ഇതെല്ലാം കശ്മീരികള്‍ പ്രതീക്ഷിക്കുന്നുണ്ട്. അത് അവരുടെ അവകാശമാണ്. ചെറിയൊരു വിഭാഗമാണ് കശ്മീരില്‍ എതിര്‍പ്പറിയിച്ചിരിക്കുന്നത്. അവര്‍ പറയുന്നതാണ് സത്യം എന്ന് പ്രചരിപ്പിക്കുകയാണ്. അത് തെറ്റാണെന്നും ഡോവല്‍ പറഞ്ഞു.

മധ്യപ്രദേശില്‍ ലക്ഷ്ണരേഖ വരച്ച് സോണിയ... ഇനി മൂന്ന് തട്ട് വേണ്ട, പരസ്യ പ്രസ്താവനയ്ക്ക് വിലക്ക്!!മധ്യപ്രദേശില്‍ ലക്ഷ്ണരേഖ വരച്ച് സോണിയ... ഇനി മൂന്ന് തട്ട് വേണ്ട, പരസ്യ പ്രസ്താവനയ്ക്ക് വിലക്ക്!!

English summary
ajit doval says most kashmiris support abrogation of article 370
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X