പിണറായി കളിച്ചത് നാലാംകിട രാഷ്ട്രീയം, തളര്‍ന്നു പോകില്ലെന്ന് ആന്റണി

 • Posted By:
Subscribe to Oneindia Malayalam

ദില്ലി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരായ നടപടി പുറത്തുവിട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എകെ ആന്റണി രംഗത്ത്. വേങ്ങര ഉപ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരായ നടപടി പുറത്തു വിട്ടതിലൂടെ പിണറായി ചെയ്തത് നാലാംകിട രാഷ്ട്രീയക്കാരുടെ നടപടിയാണെന്ന് ആന്റണി പറഞ്ഞു.
സരിതയുടെ കത്തിൽ മോഹൻലാലിന്റെ പേര്... മമ്മൂട്ടിക്ക് കൊടുത്ത 10 ലക്ഷം രൂപ; ഇതാ, ആ സത്യങ്ങളും പുറത്ത്
വേങ്ങര തിരഞ്ഞെടുപ്പ് ദിവസം തന്നെ ഇങ്ങനെ ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്നും ആന്റണി പറയുന്നു. നേതൃത്വ നിരയെ പ്രതിക്കൂട്ടിലാക്കി കോണ്‍ഗ്രസിനെ തളര്‍ത്താമെന്ന് കരുതേണ്ടെന്നും എകെ ആന്റണി പറഞ്ഞു. വേങ്ങര തിരഞ്ഞെടുപ്പ് ദിവസം തന്നെ റിപ്പോര്‍ട്ട് പുറത്തുവിട്ടതിനു പിന്നില്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇതിനെ യുഡിഎഫ് ഒറ്റക്കെട്ടായി തന്നെ നേരിടുമെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.

antony

കത്തിപ്പടർന്ന സരിതയുടെ നഗ്നദൃശ്യങ്ങൾ.. പുറത്ത് വിട്ടത് അയാൾ.. വെളിപ്പെടുത്തലുമായി സരിത!!

മന്ത്രിസഭ യോഗത്തിനു ശേഷമാണ് സോളാര്‍ അന്വേഷണ കമ്മീഷനിലെ വിവരങ്ങളെ കുറിച്ച് പിണറായി വ്യക്തമാക്കിയത്. വാര്‍ത്താ സമ്മേളനം നടത്തിയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താനാണ് മന്ത്രിസഭ യോഗത്തിലെ തീരുമാനം. സരിതയുടെ വിവാദ കത്തിന്റെ അടിസ്ഥാനത്തില്‍ ലൈംഗിക പീഡനത്തിനും കേസെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

cmsvideo
  സോളാർ കേസ് : UDF നേതാക്കൾക്കെതിരെ കൂട്ടനടപടി | Oneindia Malayalam

  ഉമ്മന്‍ചാണ്ടിക്ക് പുറമെ തിരുവഞ്ചൂര്‍ രാധാകൃഷണന്‍, ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ക്കെതിരെയും കേസുണ്ട്. കൂടാതെ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഹേമചന്ദ്രന്‍, പദ്മകുമാര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുക്കും. സരിതയുടെ കത്തില്‍ പറയുന്ന പത്ത് പേര്‍ക്കെതിരെയാണ് ലൈംഗിക ആരോപണത്തില്‍ കേസെടുക്കുന്നത്.

  English summary
  ak antony against pinarayi on solar case action

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്