കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീര്‍ പാകിസ്താന്..! അരുണാചല്‍ ചൈനയ്ക്കും..!! ഇന്ത്യയെ വില്‍പനയ്ക്ക് വെച്ച് ആമസോണ്‍..!!

  • By അനാമിക
Google Oneindia Malayalam News

ദില്ലി: ഓണ്‍ലൈന്‍ കച്ചവടരംഗത്തെ അതികായനായ ആമസോണ്‍ വീണ്ടും ഇന്ത്യയെ അപമാനിച്ച് വിവാദത്തില്‍. ഇന്ത്യയുടെ വികലമായ ഭൂപടം വില്‍പനയ്ക്ക വെച്ചാണ് ഇത്തവണ ആമസോണ്‍ പുലിവാല്‍ പിടിച്ചിരിക്കുന്നത്. ഇതാദ്യമായല്ല ഇത്തരത്തില്‍ ആമസോണ്‍ ഇന്ത്യയെ അപമാനിക്കുന്നത്.

Read Also: ഗള്‍ഫില്‍ കടുത്ത സാമ്പത്തിക മാന്ദ്യം..!! തൊഴില്‍ പോകും..!! പ്രവാസികളെ തിരിച്ചയയ്ക്കും..!!

Read Also: ഭൂമിയെ ഒന്നാകെ വിഴുങ്ങുന്ന സുനാമി തൊട്ടടുത്ത്..!! കണ്ണടച്ചു തുറക്കുമ്പോഴേക്ക് ലോകം ഇല്ലാതാവും...!!

പൂർണമല്ലാത്ത ഭൂപടം

ആമസോണ്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്ന ഇന്ത്യയുടെ ഭൂപടം പൂര്‍ണമല്ല. രാജ്യത്തിന്റെ ഭാഗമായ ചില പ്രദേശങ്ങള്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു. പാകിസ്താനും ചൈനയും അവകാശവാദം ഉന്നയിക്കുന്ന പ്രദേശങ്ങളാണ് ഇന്ത്യയുടെ ഭൂപടത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നത്.

ബിജെപി നേതാവിന്റെ ട്വീറ്റ്

ബിജെപി നേതാവ് തജീന്ദര്‍ പാല്‍ ഭൂപടത്തിന്റെ ചിത്രം സഹിതം ട്വീറ്റ് ചെയ്തതോടെയാണ് സംഭവം വാര്‍ത്തയായത്. ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തിയടക്കം ഉള്ള സുപ്രധാനമായ ഭൂമിശാസ്ത്ര വിവരങ്ങള്‍ തെറ്റായി ചിത്രീകരിച്ച് വില്‍പനയ്ക്ക് വെച്ചിരിക്കുന്നുവെന്നാണ് ട്വീറ്റ്.

ആശങ്കയുളവാക്കുന്ന ചിത്രം

ഇന്ത്യയുടെ പ്രദേശങ്ങള്‍ ഒഴിവാക്കിയുള്ള ഈ ഭൂപടം ആശങ്കയുണര്‍ത്തുന്നതാണ്. തര്‍ക്ക പ്രദേശങ്ങളായ അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗമായും ജമ്മു കാശ്മീര്‍ പാകിസ്താന്റെ ഭാഗമായും ചിത്രീകരിച്ചിരിക്കുന്ന ഭൂപടം നീക്കം ചെയ്യണമെന്നും തജീന്ദര്‍ ആവശ്യപ്പെട്ടു.

പരിശോധിക്കുമെന്ന് ആമസോൺ

ഇന്ത്യയുടെ ഈ ഭൂപടം വില്‍ക്കുന്നത് ആമസോണ്‍ കാനഡ കമ്പനി നിര്‍ത്തണമെന്നും തജീന്ദര്‍ പാല്‍ എസ് ബാഗ ട്വിറ്ററില്‍ ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും ഉടന്‍ നടപടിയെടുക്കുമെന്നും വ്യക്തമാക്കി ആമസോണ്‍ രംഗത്തെത്തി.

കോടികൾ പിഴ

ജിയോ സ്‌പേഷ്യല്‍ ഇന്‍ഫര്‍മേഷന്‍ റെഗുലേഷന്‍ ബില്‍ പ്രകാരം കുറ്റകരമാണ് ആമസോണിന്റെ ഈ നടപടി. 2016ലെ ഈ കരട് ബില്‍ പ്രകാരം ഭൂപടം തെറ്റായി ചിത്രീകരിച്ചാല്‍ 7 വര്‍ഷം വരെ തടവോ ഒരു കോടി മുതല്‍ 100 കോടി വരെ പിഴയോ ഇതു രണ്ടുമോ ശിക്ഷയായി ലഭിക്കും.

പതാകയുള്ള ചവുട്ടി

നേരത്തെ ഇന്ത്യന്‍ പതാകയുടെ ചിത്രമുള്ള ചവുട്ടി വില്‍പനയ്ക്ക് വെച്ചും ആമസോണ്‍ പുലിവാല്‍ പിടിച്ചിരുന്നു. സുഷമ സ്വരാജ് ഇടപെട്ടതോടെ ഇത് പിന്‍വലിച്ച് ആമസോണ്‍ മാപ്പ് പറഞ്ഞിരുന്നു.

ചെരുപ്പിൽ ഗാന്ധിജി

ആമസോണ്‍ ജീവനക്കാര്‍ക്ക് ഇന്ത്യന്‍ വിസ നിഷേധിക്കുമെന്നായിരുന്നു വിദേശകാര്യമന്ത്രിയുടെ മുന്നറിയിപ്പ്. ഇത് കൂടാതെ മഹാത്മാ ഗാന്ധിയുടെ ചിത്രമുള്ള വള്ളിച്ചെരുപ്പ് പുറത്തിറക്കിയും ആമസോണ്‍ വിവാദത്തിലായിരുന്നു.

English summary
Amazon is in trouble for selling Indian map without disputed territories
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X