കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഹാദി പരിശീലനത്തിന് മദ്രസ; ഒരാള്‍ അറസ്റ്റില്‍

  • By Anwar Sadath
Google Oneindia Malayalam News

ഹൈദരാബാദ്: ജിഹാദി പരിശീലനം നടത്താനായി മദ്രസ തുടങ്ങാനിരുന്നയാളെ ഹൈദരാബാദ് സ്‌പെഷല്‍ പോലീസ് ടീം അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ സ്വദേശിയായ അലിം ഉല്‍ ഇസ്ലാം മണ്ഡല്‍ ആണ് അറസ്റ്റിലായത്. കേസില്‍, ഒരു പാക്കിസ്ഥാന്‍ പൗരന്‍ ഉള്‍പ്പെടെ നാലുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. അറസ്റ്റിലായവരുടെ വെളിപ്പെടുത്തലിലൂടെയാണ് മണ്ഡലിനെ പിടികൂടുന്നത്.

പശ്ചിമ ബംഗാളിലെ ദക്ഷിണ്‍ ദിനാജ്പുര്‍ ജില്ലാ സ്വദേശിയാണ് അറസ്റ്റിലായ മണ്ഡലെന്ന് പോലീസ് പറഞ്ഞു. മ്യാന്‍മാര്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇന്ത്യയിലേക്ക് അഭയാര്‍ഥികളെ കൊണ്ടുവന്നശേഷം പരിശീലനം നല്‍കാനായിരുന്നു സംഘത്തിന്റെ പരിപാടിയെന്ന് സ്‌പെഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം വ്യക്തമാക്കി.

terrorist

പാക്കിസ്ഥാന്‍ സ്വദേശിയായ മൊഹമ്മദ് നാസിര്‍ ആയിരുന്നു സംഘത്തലവന്‍. ഇയാളുടെ നിര്‍ദ്ദേശപ്രകാരമാണ് നാസിര്‍ പശ്ചിമ ബംഗാളില്‍ നിന്നും ഹൈദരാബാദിലെത്തുന്നത്. ഹൈദരാബാദില്‍ ജിഹാദി മദ്രസ തുടങ്ങി ഇന്ത്യയിലെത്തിക്കുന്നവര്‍ക്ക് പരിശീനം നല്‍കാനും ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആഗസ്ത് 14ന് പാക്കിസ്ഥാന്‍ പൗരനെ അറസ്റ്റ് ചെയ്തതോടെയാണ് പദ്ധതി പൊളിയുന്നത്.

ഇതിനുശേഷം ഒളിവില്‍ കഴിയുകയായിരുന്നു മണ്ഡല്‍. സംഘത്തിന് സഹായം നല്‍കിയെന്ന് കണ്ടെത്തിയ നാലു പോലീസുകാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. തീവ്രവാദി പ്രവര്‍ത്തനം സജീവമായ ഹൈദരാബാദില്‍ ഇത്തരം കേസുകള്‍ അന്വേഷിക്കാനായി നിയോഗിച്ച പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.

English summary
Andhra Pradesh ; 28-year-old held for plotting to open madrasa for jihadi training​
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X